പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായ മമ്മൂട്ടി-ജിയോ ബേബി ചിത്രം 'കാതല്‍ ദി കോര്‍' റിലീസിനൊരുങ്ങുന്നതായി അഭ്യൂഹങ്ങള്‍. നേരത്തെ ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ ലൊക്കേഷന്‍ ചിത്രം മമ്മൂട്ടി കമ്പനി പങ്കുവെച്ചതോടെയാണ് കാതല്‍ വീണ്ടും ചര്‍ച്ചയാകുന്നത്. ഏപ്രില്‍ 20ന് റിലീസ് ഉണ്ടാകുമെന്ന ചര്‍ച്ചകള്‍ നേരത്തെ ഉണ്ടായിരുന്നെങ്കിലും പിന്നീട് നീളുകയായിരുന്നു.
ദി മാന്‍ ഓണ്‍ ദ മൂവ് എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന കാതല്‍ ദ കോര്‍. മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒരുമിക്കുന്നു എന്നതാണ്പ്രത്യേകത. ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സക്കറിയ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ .ഛായാഗ്രഹണം സാലു കെ. തോമസ്, മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം വേഫേറെര്‍ ഫിലിംസ് ആണ് വിതരണം.എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്. ജോര്‍ജ്. അതേസമയം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിച്ച കണ്ണൂര്‍ സ്‌ക്വാഡും റിലീസിന് ഒരുങ്ങുകയാണ്.റോഷാക്ക് , നന്‍പകല്‍ നേരത്ത് മയക്കം എന്നീ ചിത്രങ്ങളും മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ആണ് നിര്‍മ്മിച്ചത്. പി.ആര്‍.ഒ. പ്രതീഷ് ശേഖര്‍.