ഷാരൂഖ് ഖാനും നയന്‍താരയും ഒന്നിച്ച് അഭിനയിക്കുന്ന 'ജവാന്‍' എന്ന ചിത്രത്തിന് വേണ്ടി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
ജവാന്റെ റിലീസ് മാറ്റിവച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്. 2023 ജൂണ്‍ രണ്ട് ആണ് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഈ ദിവസത്തിന് പകരം ഓഗസ്റ്റില്‍ ആകും ജവാന്‍ റിലീസ് ചെയ്യുക എന്നാണ് പുതിയ വിവരം.
തമിഴ് സംവിധായകന്‍ ആറ്റ്ലി ആദ്യമായി ഒരുക്കുന്ന ബോളിവുഡ് ചിത്രമാണ് ജവാന്‍.ജവാന്‍' ഹിന്ദിയ്ക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് തിയേറ്ററില്‍ എത്തുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തില്‍ ഷാരൂഖിന്റെ വില്ലനായി എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. നയന്‍താര ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന സിനിമ കൂടിയാണിത്.