Latest News

മസാ ആഗയാ, ജാക്‌സണ്‍ ബസാര്‍ ആഗയാ.; ജാക്‌സണ്‍ ബസാര്‍ യൂത്തിലെ  ത്രീഡി മോഷന്‍ ഗാനം പുറത്ത്

Malayalilife
 മസാ ആഗയാ, ജാക്‌സണ്‍ ബസാര്‍ ആഗയാ.; ജാക്‌സണ്‍ ബസാര്‍ യൂത്തിലെ  ത്രീഡി മോഷന്‍ ഗാനം പുറത്ത്

മല്‍ സുലൈമാന്‍ സംവിധാനം ചെയ്ത ജാക്‌സണ്‍ ബസാര്‍ യൂത്തിലെ രണ്ടാം ഗാനം പുറത്തിറങ്ങി. 'മസാ ആഗയാ... ജാക്‌സണ്‍ ബസാര്‍ ആഗയാ.. ' എന്ന് തുടങ്ങുന്ന ഗാനമൊരുക്കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. ടിറ്റോ പി തങ്കച്ചന്‍ രചന നിര്‍വഹിച്ച ത്രീഡി മോഷന്‍ ഗാനം  ഡബ്‌സി, ജാഫര്‍ ഇടുക്കി, ഗോവിന്ദ് വസന്ത എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. 

ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കരിയ നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന ഉസമാന്‍ മാരാത്ത് നിര്‍വഹിക്കുന്നു. ലുക്മാന്‍ അവറാന്‍, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ചിന്നു ചാന്ദിനി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ട്രെയ്ലറും പള്ളിപെരുന്നാള്‍ ഗാനവും ചുരുങ്ങിയ സമയത്തിനുള്ളില്‍ യൂട്യൂബില്‍ ട്രെന്‍ഡിങ്ങാണ്. കണ്ണന്‍ പട്ടേരി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. 

എഡിറ്റിംഗ്-അപ്പു എന്‍ ഭട്ടത്തിരി,ഷൈജാസ് കെഎം,
സഹനിര്‍മാണം-ഷാഫി വലിയപറമ്പ,ഡോ. സല്‍മാന്‍ (കാം എറ), ലൈന്‍ പ്രൊഡ്യൂസര്‍ - ഹാരിസ് ദേശം (ഇമോജിന്‍ സിനിമാസ്), എക്‌സിക്ര്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ് - അമീന്‍ അഫ്‌സല്‍, ശംസുദ്ധീന്‍ എംടി, വരികള്‍-സുഹൈല്‍ കോയ, ഷറഫു, ടിറ്റോ പി തങ്കച്ചന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - അനീസ് നാടോടി, സ്റ്റീല്‍സ് - രോഹിത്ത് കെ എസ്, മേക്കപ്പ് - ഹക്കീം കബീര്‍, ടൈറ്റില്‍ ഡിസൈന്‍ - പോപ്കോണ്‍, പരസ്യകല - യെല്ലോ ടൂത്ത്, സ്റ്റണ്ട് - ഫീനിക്‌സ് പ്രഭു, മാഫിയ ശശി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റിന്നി ദിവാകര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ഷിന്റോ വടക്കാങ്ങര, സഞ്ജു അമ്പാടി, വിതരണം - സെന്‍ട്രല്‍ പിക്‌ചേഴ്‌സ് റിലീസ്,പി ആര്‍ ഒ-എ എസ് ദിനേശ്.

jackson bazaar youth out

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES