ആദ്യത്തെ കണ്‍മണിക്കായുളള കാത്തിരിപ്പിലാണ് ബോളിവുഡ് താരം ഇലിയാന ഡിക്രൂസ്. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് കുഞ്ഞ് പിറക്കാന്‍ പോകുന്ന വിവരം ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ ഇലിയാന പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
കുഞ്ഞിന്റെ അനക്കം കാരണം ഉറങ്ങാന്‍ പറ്റുന്നില്ല എന്നാണ് ഇലിയാന കുറിച്ചത്. ഉറങ്ങാനായി കിടക്കുന്നതിന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. 'നമ്മള്‍ ഉറങ്ങണം എന്നു കരുതുമ്പോള്‍ കുഞ്ഞ് വയറ്റിനുളളില്‍ ഡാന്‍സ് പാര്‍ട്ടി നടത്തുകയാണ് 'എന്നാണ് താരം കുറിച്ചത്. അതിനു പിന്നാലെ ഉറങ്ങി എഴുന്നേറ്റതിനു ശേഷമുളള വിശേഷങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഏപ്രില്‍ 18 നായിരുന്നു ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ട് ഇലിയാന താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത പങ്കുവെച്ചത്. അവിവാഹിതയായ ഇലിയാനയുടെ കുഞ്ഞിന്റെ അച്ഛനെ വെളിപ്പെടുത്താതിരുന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. നിരവധി പേരാണ് കുഞ്ഞിന്റെ അച്ഛന്‍ ആരാണെന്ന ചോദ്യവുമായെത്തിയത്. എന്നാല്‍ വിവാദങ്ങള്‍ക്ക് മുഖം കൊടുക്കാതെ തന്റെ ഗര്‍ഭകാലം ആഘോഷമാക്കുകയാണ് ഇലിയാന.