Latest News

ഹരീഷ് പേങ്ങന് കരള്‍ നല്കാന്‍ സഹോദരി; ചികിത്സാ ചിലവിനായി 30 ലക്ഷം കണ്ടെത്താന്‍ കുടുംബം; 'ഞാന്‍ എന്റെ പങ്ക് നല്‍കി, കഴിയുന്നതുപോലെ സഹായം നല്കാന്‍ അഭ്യര്‍ത്ഥിച്ച് ഉണ്ണി മുകുന്ദന്‍; നടന് സഹായാഭ്യര്‍ത്ഥനയുമായി സുഹൃത്തുക്കള്‍ രംഗത്ത്

Malayalilife
ഹരീഷ് പേങ്ങന് കരള്‍ നല്കാന്‍ സഹോദരി; ചികിത്സാ ചിലവിനായി 30 ലക്ഷം കണ്ടെത്താന്‍ കുടുംബം; 'ഞാന്‍ എന്റെ പങ്ക് നല്‍കി, കഴിയുന്നതുപോലെ സഹായം നല്കാന്‍ അഭ്യര്‍ത്ഥിച്ച് ഉണ്ണി മുകുന്ദന്‍; നടന് സഹായാഭ്യര്‍ത്ഥനയുമായി സുഹൃത്തുക്കള്‍ രംഗത്ത്

മിന്നല്‍ മുരളി', 'മഹേഷിന്റെ പ്രതികാരം', 'ജാന്‍ എ മന്‍' തുടങ്ങി നിരവധി സിനിമകളിലൂടെ പ്രശസ്തനായ നടന്‍ ഹരീഷ് പേങ്ങനെ കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഐ സി യു വില്‍ പ്രവേശിപ്പിച്ചു. കരള്‍ മൊത്തമായും പ്രവര്‍ത്തനരഹിതമായെന്നും കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും ഹരീഷ് പേങ്ങന്റെ സഹോദരി ശ്രീജ പേങ്ങന്‍ പറഞ്ഞു. 

വയറ്റില്‍ ഇന്‍ഫെക്ഷന്‍ ഉണ്ടെന്നും അത് കുറഞ്ഞാല്‍ മാത്രമേ ഓപ്പറേഷന്‍ നടത്താനാകൂ എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും ശ്രീജ പേങ്ങന്‍ പറഞ്ഞു. സഹോദരിയായ ശ്രീജ പേങ്ങന്‍ തന്നെയാണ് ഹരീഷിനായി കരള്‍ ദാനം ചെയ്യുന്നത്.


ശസ്ത്രക്രിയയ്ക്കായി ഭാരിച്ച തുകയാണ് വേണ്ടത് എന്നും അതിന് സഹായിക്കണം എന്നും അഭ്യര്‍ത്ഥിച്ച് ഹരീഷിന്റെ സുഹൃത്തുക്കള്‍ ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ പങ്കുവെക്കുന്നുണ്ട്.നടനിപ്പോള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉണ്ണിമുകുന്ദനും സഹായം അഭ്യര്‍ത്ഥിച്ച് പോസ്റ്റ് പങ്ക് വച്ചു.

'ഹരീഷ് ഏട്ടന് സുഖമില്ല. മേപ്പടിയാന്‍, ഷെഫീക്കിന്റെ സന്തോഷം എന്നീ ചിത്രങ്ങളുടെ ചിത്രീകരണ വേളയില്‍ എന്നോട് വളരെ പ്രൊഫഷണലായും ഹൃദ്യമായുമാണ് ഏട്ടന്‍ പെരുമാറിയത്. എല്ലാവരും സാദ്ധ്യമായ സഹായം സമാഹരിച്ച് നല്‍കണം. ഞാന്‍ എന്റെ പങ്ക് നല്‍കി.' ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.


കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് അദ്ദേഹത്തിനൊരു വയറുവേദന ഉണ്ടായി, അതുവഴി ഇന്‍ഫെക്ഷന്‍ പടര്‍ന്നു വേഗം ബ്ളഡിലേക്കും കരളിലേക്കും ബാധിച്ചു. ഇന്‍ഫെക്ഷന്‍ ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ ഓപ്പറേഷന്‍ ചെയ്യുക അസാധ്യമാണ്, അതുകൊണ്ട് അടുത്ത പത്തു ദിവസത്തിനുള്ളില്‍ ഇന്‍ഫെക്ഷന്‍ എപ്പോള്‍ കുറയുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ ഉടനടി ഓപ്പറേഷന്‍ നടത്തുമെന്നും സഹോദരി ശ്രീജ പേങ്ങന്‍ പറഞ്ഞു


സര്‍ജറിക്കായി 21 ലക്ഷം രൂപ ചിലവുണ്ടാകും എന്നാണു ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത് ഓപ്പറേഷന്‍ കഴിഞ്ഞുള്ള ചിലവും കോംപ്ലിക്കേഷന്‍സ് ഉണ്ടായാലുള്ള സാധ്യത കൂടി കണക്കിലെടുത്ത് 30 ലക്ഷമാണ് ചികിത്സക്കായി ഡോക്ടര്‍മാര്‍ പറയുന്നത്. 10 ദിവസത്തിനുള്ളില്‍ ഫണ്ട് കണ്ടെത്തണം. ഇപ്പോള്‍ അതിനായുള്ള ഓട്ടത്തിലാണ് താന്‍ എന്നും ശ്രീജ പേങ്ങന്‍ പറയുന്നു.

സിനിമാ മേഖലയില്‍ നിന്ന് നിരവധി പേര് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അറിയാനായി വിളിക്കുന്നുണ്ട് കൂടാതെ ചെറിയ തോതിലുള്ള സഹായങ്ങളും ലഭിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ നിരവധി പേരുണ്ട് അവരും ഇപ്പൊ സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്നും ശ്രീജ പേങ്ങന്‍ പറഞ്ഞു.


SREEJA. M. NAIR

Savings Account : 338202120002191

UNION BANK OF INDIA

Branch : Athani, Ernakulam District, Kerala

IFSC CODE: UBINO533823

Sreeja GPay Number - 7982497909


 

harish pengan in hospitalized

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES