നിരവധി സിനിമകളിലൂടെ ചെറുതും വലുതമായ വേഷങ്ങള്‍ ചെയ്തു മലയാള സിനിമ പ്രേമികളുടെ മനസ്സില്‍ ഇടം കണ്ടെത്തിയ നടന്‍ ആണ് ഹരീഷ് പേങ്ങന്‍. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഹരീഷ് ഇപ്പോള്‍ ഐസിയുവില്‍ ജീവിതത്തോട് മല്ലിട്ട് കഴിയുകയാണ്. ഇനിയുള്ള ദിവസങ്ങള്‍ അദ്ദേഹത്തിന് നിര്‍ണ്ണായകം ആണെന്നും, ഗുരുതരമായ കരള്‍ സംബന്ധമായ അസുഖമാണെന്നും നടനും ഹരീഷിന്റെ സുഹൃത്തുമായ നന്ദനുണ്ണി കുറിച്ചു. അടിയന്തരമായി ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ആണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും നടന്‍ നന്ദന്‍ ഉണ്ണി പറയുന്നു.
കഴിഞ്ഞ പത്ത് ദിവസമായി എറണാകുളം അമൃത ആശുപത്രിയില്‍ ജീവിതത്തിലേക്ക് തിരിച്ചു വരുവാനായി മല്ലിടുകയാണ്‌ചെറിയ ഒരു വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഗുരുതരമായ കരള്‍ സംബന്ധമായ അസുഖമാണ്. അടിയന്തരമായി ലിവര്‍ ട്രാന്‍സ്പ്ലാന്റാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്- നന്ദന്‍ ഉണ്ണിയുടെ പോസ്റ്റ് ആണ് മിക്ക താരങ്ങളും പങ്കിട്ട് എത്തിയിരിക്കുന്നത്.