മലപ്പുറം ജില്ലയിലെ താനൂരിലുണ്ടായ ബോട്ടപകടത്തില്‍ 22പേര്‍ മുങ്ങിമരിച്ച സംഭവത്തില്‍ നിരവധി പേര്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടന്‍ ഹരീഷ് കണാരനും തന്റെ ഫേസ്ബുക്ക് പേജിലൂടെ സംഭവത്തിനെക്കുറിച്ച് പ്രതികരിച്ചിട്ടുണ്ട്. നടന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്,
ഇനി കുറച്ച് ദിവസം കേരളത്തിലെബോട്ട്കളുടെ ഫിറ്റ്‌നസ് പൊക്കി നോക്കുന്നതായിരിക്കും കുറച്ച് ഉദ്യോഗസ്ഥരുടെ പ്രധാന ജോലിയെന്നാണ് അദ്ദേഹം വിമര്‍ശിച്ചത്.എല്ലാം താല്‍ക്കാലികം മാത്രം, വെറും പ്രഹസനങ്ങള്‍ എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
ഒരു അപകടം ഉണ്ടായതിന് ശേഷം മാത്രം ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു വൃത്തികെട്ട നിയമ സംവിധാനമുണ്ട് നമ്മുടെ നാട്ടില്‍' എന്ന് എഴുതിയിരിക്കുന്ന ചിത്രം പങ്കുവച്ചാണ് ഹരീഷ് പ്രതികരിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ചിലപ്പോള്‍ വാഹനങ്ങളുടെ രൂപത്തില്‍. ചിലപ്പോള്‍ ഹോട്ടലുകളുടെ രൂപത്തില്‍. ഇപ്പോള്‍ ബോട്ടിന്റെ രൂപത്തില്‍.. ഇനി കുറച്ച് ദിവസം കേരളത്തിലെ ബോട്ട്കളുടെ ഫിറ്റ്‌നസ്സ് പൊക്കി നോക്കുന്നതായിരിക്കും കുറച്ച് ഉദ്യോഗസ്ഥരുടെ പ്രധാന ജോലി.. എല്ലാം താല്‍ക്കാലികം മാത്രം.. വെറും പ്രഹസനങ്ങള്‍ മാത്രം..താനൂരിലെ ബോട്ട് അപകടത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലികള്‍..
വെറും 20 പേര്‍ക്ക് മാത്രം യാത്ര ചെയ്യാവുന്ന 'അറ്റ്‌ലാന്റിക്' എന്ന ബോട്ടില്‍ അപകടം നടന്ന ഞായറാഴ്ച വൈകുന്നേരം ഉണ്ടായിരുന്നത് ഇരട്ടിയിലധികം ആളുകള്‍. അനുവദിച്ചതിലും അധികം ആളുകളുമായി സര്‍വീസിന് ഒരുങ്ങുന്നത് കണ്ട് പ്രദേശവാസികളും നാട്ടുകാരും പലതവണ എതിര്‍പ്പറിയിച്ചു. എന്നാല്‍ അതൊന്നും വകവയ്ക്കാതെ മുന്നോട്ടുപോയത് വലിയ അപകടമായി മാറിയത്.