Latest News

16 മണിക്കൂര്‍ കൊണ്ട് പ്രീപ്രൊഡക്ഷന്‍, പ്രൊഡക്ഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അടക്കം പൂര്‍ത്തിയാക്കി സിനിമ; 'എന്ന് സാക്ഷാല്‍ ദൈവം ഒടിടിയിലെത്തുന്നത് റോക്കോഡ് നേട്ടവുമായി

Malayalilife
 16 മണിക്കൂര്‍ കൊണ്ട് പ്രീപ്രൊഡക്ഷന്‍, പ്രൊഡക്ഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അടക്കം പൂര്‍ത്തിയാക്കി സിനിമ; 'എന്ന് സാക്ഷാല്‍ ദൈവം ഒടിടിയിലെത്തുന്നത് റോക്കോഡ് നേട്ടവുമായി

റെക്കോഡ് സമയം കൊണ്ട് സിനിമ പൂര്‍ത്തിയാക്കി റിലീസ് ചെയ്തുവെന്ന നേട്ടം സ്വന്തമാക്കി 'എന്ന് സാക്ഷാല്‍ ദൈവം'. വെറും 16 മണിക്കൂര്‍ കൊണ്ട് പ്രീപ്രൊഡക്ഷന്‍, പ്രൊഡക്ഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്തതിലൂടെയാണ് സിനിമ ലോകറെക്കോഡ് സ്വന്തമാക്കിയത്

യു ആര്‍ എഫ് (യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്സ് ഫോറം) വേള്‍ഡ് റെക്കോര്‍ഡ്, ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ബഹുമതികളാണ് ചിത്രം കരസ്ഥമാക്കിയത്. ഡബ്ല്യു എഫ് സി എന്‍ (WFCN), സി ഓ ഡി ( COD), മൂവിവുഡ് എന്നീ ഒടിടി പ്‌ളാറ്റ്‌ഫോമുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

സ്ത്രീധനപീഡനം കാരണം ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ മരണത്തിനു പിന്നിലെ ദുരൂഹത തേടി മരണവീട്ടില്‍ എത്തുന്ന യുട്യൂബ് വ്‌ളോഗറും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. തിരുവനന്തപുരത്തായിരുന്നു മുഴുവന്‍ ചിത്രീകരണവും നടന്നത്.

അനസ് ജെ റഹിം, മാനസപ്രഭു, കെ പി എ സി സുജിത്ത്, സുദര്‍ശനന്‍ റസല്‍പുരം, ശരന്‍ ഇന്‍ഡോകേര, അഭിഷേക് ശ്രീകുമാര്‍, ജലതാ ഭാസ്‌കര്‍, റ്റി സുനില്‍ പുന്നക്കാട്, സജിലാല്‍, അഭിജിത്, സുരേഷ്‌കുമാര്‍, ജയചന്ദ്രന്‍ തലയല്‍, വിപിന്‍ ഹരി എന്നിവര്‍ അഭിനയിക്കുന്നു.

ഇന്‍ഡിപെന്‍ഡന്റ് സിനിമാ ബോക്‌സിന്റെ ബാനറില്‍ ശ്രീവിഷ്ണു ജെ എസ്, ജിനു സെലിന്‍, സ്‌നേഹല്‍റാവു, ദീപു ആര്‍ എസ് , ശിവപ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം . രചന , എഡിറ്റിംഗ് , ഛായാഗ്രഹണം, സംവിധാനം എന്നിവ നിര്‍വഹിച്ചത് എസ് എസ് ജിഷ്ണുദേവാണ്. സിങ്ക്‌സൗണ്ട്, സൗണ്ട് ഡിസൈന്‍,മിക്‌സിംഗ് - ശ്രീവിഷ്ണു ജെ എസ്, സഹസംവിധാനം - അഭിഷേക് ശ്രീകുമാര്‍, ടെക്‌നിക്കല്‍ കോ ഓര്‍ഡിനേറ്റര്‍ - സേതുലക്ഷ്മി, പോസ്റ്റര്‍ ഡിസൈന്‍-വിനില്‍ രാജ് . അജയ് തുണ്ടത്തിലാണ് ചിത്രത്തിന്റെ പി ആര്‍ ഓ 

ennu sakshal daivam

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES