പ്രേക്ഷകരെ ത്രില്ലടിപ്പിച്ച അബ്രാം ഖുറേഷിയുടെ മറ്റൊരു തുടക്കത്തിനായി കാത്തിരിക്കുകയാണ് മാലയാളികള്‍. ഏതാനും നാളുകള്‍ക്ക് മുമ്പ് ലോക്കേഷന്‍ ഹണ്ട് ചിത്രങ്ങള്‍ പൃഥ്വിരാജ് പങ്കുവെച്ചത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേ നേടിയിരുന്നു. ഇപ്പോഴെത്തുന്ന പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് സിനിമയുടെ ചിത്രീകരണം ഉടനെ ആരംഭിക്കും.
മോഹന്‍ലാല്‍ - പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എമ്പുരാന്‍ പാന്‍ ഇന്ത്യനല്ല, മറിച്ച് പാന്‍ വേള്‍ഡ് ആയിരിക്കും. 400 കോടി രൂപയായിരിക്കും ചിത്രത്തിന്റെ ബഡ്ജറ്റ് എന്നാണ് വിവരം. ചിത്രീകരണത്തിനായുള്ള സെറ്റ് നിര്‍മ്മാണം അടുത്ത ആഴ്ച ആരംഭിക്കും. ചിത്രീകരണം വൈകാതെ ആരംഭിക്കാനാണ് തീരുമാനം. ആഗസ്റ്റ് 15ന് ചിത്രീകരണം ആരംഭിക്കുമെന്നാണ് മുന്‍പ് അറിയിച്ചിരുന്നത്. കെ.ജി.എഫ് നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ് സഹനിര്‍മ്മാതാക്കളാണ്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും പൃഥ്വിരാജ് പ്രൊഡക്ഷന്‍സുംചേര്‍ന്നാണ് നിര്‍മ്മാണം. എമ്പുരാന്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമല്ല, മൂന്നു ഭാഗങ്ങളുള്ള സീരിസുകളിലെ രണ്ടാം ചിത്രമെന്ന് തിരക്കഥാകൃത്ത് മുരളിഗോപി മുന്‍പ് പറഞ്ഞിരുന്നു. അബ്രഹാം ഖുറേഷി മറ്റൊരു ദൗത്യവുമായി എത്തുന്നതിനു കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് എമ്പുരാന്‍. മഞ്ജുവാര്യര്‍, ടൊവിനോ തോമസ് എന്നിവര്‍ എമ്പുരാന്റെ ഭാഗമാകുന്നുണ്ട്. സുജിത് വാസുദേവ് ആണ് ഛായാഗ്രഹണം. വിദേശ രാജ്യങ്ങളും ഉത്തരേന്ത്യയുമാണ് ലൊക്കേഷനുകള്‍. കേരളത്തില്‍ ചിത്രീകരണം ഉണ്ടാകുമോയെന്ന് അറിവായിട്ടില്ല. എപ്പോഴായിരിക്കും എമ്പുരാന്റെ റിലീസ് എന്നും അറിയിച്ചിട്ടില്ല. പൂര്‍ണമായും കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്നറായി ഒരുക്കുന്ന എമ്പുരാന്‍ അടുത്ത വര്‍ഷത്തെ മേജര്‍ ചിത്രമായി ആരാധകലോകം ഉറ്റുനോക്കുന്നു.