മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടന്‍ ബാല. ബാലയുടെ പങ്കാളി എലിസബത്ത് ഉദയനും ഇന്ന് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. ഡോക്ടറായ എലിസബത്ത് സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. തന്റെ വിശേഷങ്ങളും ഒപ്പം തന്നെ ഓരോ വിഷയങ്ങളില്‍ തന്റെ അഭിപ്രായങ്ങള്‍ പറഞ്ഞും എലിസബത്ത് വീഡിയോകള്‍ പങ്കുവയ്ക്കാറുണ്ട്. ബാലയുമായുള്ള വിവാഹം കഴിഞ്ഞത് മുതലാണ് എലിസബത്ത് യൂട്യുബില്‍ സജീവമാകുന്നത്
പ്രണയ ബന്ധങ്ങളെ കുറിച്ചുള്ള തന്റെ അഭിപ്രായമാണ് എലിസബത്ത് ഏറ്റവും പുതിയ വീഡിയോയില്‍ പങ്കുവയ്ക്കുന്നത്. ഇത് എന്റെ അഭിപ്രായം മാത്രമാണ് എന്നും, ഒരുപാട് നെഗറ്റീവ് കമന്റുകള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും പറഞ്ഞുകൊണ്ടാണ് എലിസബത്തിന്റെ വീഡിയോ തുടങ്ങുന്നത്.
താരപത്‌നിയുടെ വാക്കുകള്‍ വിശദമായി വായിക്കാം. പ്രണയം- അത് ഏറ്റവും മനോഹരമായ ഒരു ഫീലിങ്സ് ആണ്. സിനിമകളില്‍ എല്ലാം പ്രണയത്തെ വളരെ മനോഹരമായി ചിത്രീകരിക്കാറുണ്ട്. അനാര്‍ക്കലി പോലുള്ള സിനിമകളും അതിലെ ഡയലോഗുകളും കണ്ടാല്‍ പ്രണയം ഇത്രയും ദിവ്യവും മനോഹരവും ആണോ എന്നൊക്കെ തോന്നും, ഞാനും അനാര്‍ക്കലി സിനിമയുടെ വലിയ ആരാധികയാണ്. അതിലെ ഡയലോഗുകള്‍ എല്ലാം എനിക്ക് കാണാപാഠവും ആണ്. എന്നാല്‍ സിനിമയില്‍ കാണുന്നത് പോലെ ഒന്നും ആയിരിക്കില്ല യഥാര്‍ത്ഥ പ്രണയം. എല്ലാവരും പറയുന്നത് പോലെ പ്രണയിക്കുമ്പോള്‍ ജാതിയും മതവും പ്രായവും ദേശവും ഒന്നും നോക്കാന്‍ പാടില്ല.
അങ്ങനെയാണെങ്കില്‍ അറേഞ്ച്ഡ് മാര്യേജ് ആക്കിയാല്‍ പോരെ. പിന്നെ പ്രണയിക്കുമ്പോള്‍ എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യം പ്രണയം സിനിമയില്‍ കാണുന്നത് പോലെ അത്രയും മനോഹരം ആയിരിക്കില്ല, എലിസബത്ത് പറയുന്നു. നമ്മുടെ പ്രണയത്തില്‍ നമ്മള്‍ മാത്രം ആയിരിക്കില്ല. അതിലേക്ക് വില്ലന്മാരും വില്ലത്തിക്കളും എല്ലാം കടന്നുവന്നേക്കാം. അത് മാത്രവുമല്ല പ്രണയിക്കുന്നവര്‍ രണ്ട് പേരും തമ്മിലും ഒരുപാട് സ്വരചേര്‍ച്ചകള്‍ ഉണ്ടാവും. ചിലപ്പോള്‍ കാമുകന്‍ ടോക്സിക് ആയിരിക്കും, കാമുകിയുടെ സ്വഭാവം അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാത്തതാവാം. അതൊക്കെ നമ്മള്‍ തിരിച്ചറിയുന്നത് കുറച്ച് കാലം കഴിഞ്ഞിട്ടാവും. പ്രണയിക്കുന്ന ആളുടെ സ്വഭാവവും അയാള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്ന കാര്യങ്ങളും, അയാളുടെ ബന്ധങ്ങളും എല്ലാം അറിയാന്‍ നമുക്ക് സമയം എടുക്കും. അപ്പോഴേക്കും പ്രണയിച്ചു പോയതിനാല്‍ നാട്ടുകാര്‍ എന്ത് പറയും, തേപ്പുകാരി/ തേപ്പുകാരന്‍ എന്ന വിളി വരുമോ, ഇവള്‍ക്ക് /ഇവന് ഇത് തന്നെയാണ് പണി എന്ന് ആളുകള്‍ പറയുമോ എന്നൊക്കെ ചിന്തിച്ച് നമ്മള്‍ ആ ടോക്സിക് റിലേഷന്‍ഷിപ്പില്‍ തന്നെ ചിലപ്പോള്‍ തുടര്‍ന്നേക്കാം. പക്ഷെ അതിന്റെ ആവശ്യം ഇല്ലെന്നും എലിസബത്ത് പറഞ്ഞു.
ചുരുക്കി പറഞ്ഞാല്‍, സിനിമകളിലെ പ്രണയം കണ്ട് ഇന്‍സ്പെയര്‍ ആയി വലിയ പ്രതീക്ഷയോടെ പ്രണയിക്കാന്‍ ഒന്നും നില്‍ക്കണ്ട. പ്രണയിക്കുന്നത് തെറ്റാണ് എന്നല്ല, അമിതമായ പ്രതീക്ഷികള്‍ വയ്ക്കരുത്. ഇനി അഥവാ ആ പ്രണയ ബന്ധം നല്ല രീതിയില്‍ പോയില്ലെങ്കില്‍ സമൂഹത്തെ പേടിച്ച് ആ ടോക്സിക് റിലേഷനില്‍ തുടരേണ്ടതില്ല എന്നതാണ് രത്ന ചുരുക്കമെന്ന് താരപത്‌നി വ്യക്തമാക്കി. ഒരു പ്രണയ ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ നമ്മള്‍ ഒരുപാട് ഇന്‍വെസ്റ്റുമെന്റുകള്‍ നടത്തിയിട്ടുണ്ടാവും. അത് പണമാവാം സമയമാകാം സ്വപ്നങ്ങളും ആഗ്രഹങ്ങളും ആവാം. വീട്ടുകാരെയും നാട്ടുകാരെയും സുഹൃത്തുക്കളെയുമെല്ലാം വെറുപ്പിച്ചിട്ടാവും പ്രണയിക്കുന്നത് പോലും. അങ്ങനെയുള്ള ഒരു ബന്ധത്തില്‍ നിന്ന് പിരിഞ്ഞ് പോകാന്‍ പ്രയാസം ആയിരിക്കും. എന്നിരുന്നാലും പരസ്പരം മനസ്സിലാക്കാന്‍ പറ്റിയില്ലെങ്കില്‍ വേര്‍പിരിയുക. വിഷമം ഉണ്ടാവും. ഡിപ്രഷനിലേക്ക് പോകാന്‍ സാധ്യതയുണ്ട്. എന്നാലും അതിനെ അതിജീവിക്കുകയാണ് വേണ്ടതെന്ന് എലിസബത്ത് പറയുന്നു.