നായികയുമായി അടുത്തിടപഴകി അഭിനയിക്കേണ്ട സീനുകള്‍ വരുമ്പോള്‍ ഇപ്പോഴും കൈവിറയ്ക്കും;'ഇത്തരം സീനുകളില്‍ അഭിനയിക്കുമ്പോള്‍ നായികയുടെ ചെവിക്ക് പിന്നിലുള്ള മുടിക്കിടയില്‍ കൈകള്‍ വെയ്ക്കും; ഇത് ജീവിതത്തിലും സ്നേഹമുണര്‍ത്തുന്ന കാര്യമാണ്; ദുല്‍ഖറിന്റെ തുറന്ന് പറച്ചിലുകള്‍ ഇങ്ങനെ

Malayalilife
topbanner
നായികയുമായി അടുത്തിടപഴകി അഭിനയിക്കേണ്ട സീനുകള്‍ വരുമ്പോള്‍ ഇപ്പോഴും കൈവിറയ്ക്കും;'ഇത്തരം സീനുകളില്‍ അഭിനയിക്കുമ്പോള്‍ നായികയുടെ ചെവിക്ക് പിന്നിലുള്ള മുടിക്കിടയില്‍ കൈകള്‍ വെയ്ക്കും; ഇത് ജീവിതത്തിലും സ്നേഹമുണര്‍ത്തുന്ന കാര്യമാണ്; ദുല്‍ഖറിന്റെ തുറന്ന് പറച്ചിലുകള്‍ ഇങ്ങനെ

ലയാളത്തിനൊപ്പം തെന്നിന്ത്യന്‍ സിനിമാലോകത്തും ബോളിവുഡിലും വെന്നിക്കൊടി പാറിച്ച മലയാളികളുടെ പ്രിയതാരമാണ് ദുല്‍ഖര്‍. പ്രണയചിത്രങ്ങളിലൂടെ  നിരവധിയേറെ തവണ ആരാധകരുടെ ഇഷ്ടം കവര്‍ന്ന താരം തവനിക്ക് ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുമ്പോള്‍ തന്റെ കൈവിറക്കുമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്.നടി നേഹ ദൂപിയ അവതരിപ്പിക്കുന്ന 'നോ ഫില്‍റ്റര്‍ നേഹ' എന്ന പരിപാടിക്കിടെയാണ് ദുല്‍ഖര്‍ മനസ് തുറന്നത്.

നായികയുമായി അടുത്തിടപഴകി അഭിനയിക്കേണ്ട സീനുകള്‍ വരുമ്പോള്‍ കൈവിറയ്ക്കും, അതിനെ മറികടക്കാന്‍ ഒരു ട്രിക്കുമുണ്ടെന്ന് ദുല്‍ഖര്‍ പറയുന്നു. ''ഇത്തരം സീനുകളില്‍ അഭിനയിക്കുമ്പോള്‍ നായികയുടെ ചെവിക്ക് പിന്നിലുള്ള മുടിക്കിടയില്‍ കൈകള്‍ വെയ്ക്കും. ജീവിതത്തിലും സ്നേഹമുണര്‍ത്തുന്ന കാര്യമാണിത്'.യഥാര്‍ത്ഥ ജീവിതത്തില്‍ അത് വളരെ എളുപ്പമാണ്, കാരണം മറ്റെയാള്‍ നമുക്ക് പരിചിതയാണ്. ഭാര്യയായാലും അമ്മയായാലും സഹോദരിയായാലും അവരുമായി ഒരടുപ്പം നമുക്ക് ഉണ്ടാകും. ദുല്‍ഖര്‍ പറയുന്നു.

ജീവിതത്തില്‍ എളുപ്പമാണെങ്കിലും ഷൂട്ടിംഗ് സെറ്റുകളില്‍ ഇന്റിമേറ്റ് സീനുകള്‍ തന്നെ  ബുദ്ധിമുട്ടിക്കുന്ന കാര്യമാണെന്നും ദുല്‍ഖര്‍ പറയുന്നു. അത്തരം രംഗങ്ങള്‍ ചിത്രീകരിക്കുന്ന സമയത്ത് സഹതാരത്തിനൊപ്പം നില്‍ക്കുമ്പോള്‍ തനിക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ടെന്നും കുറേയൊക്കെ ഇക്കാര്യത്തില്‍ മെച്ചപ്പെട്ടെങ്കിലും ഇപ്പോഴും പ്രയാസകരമായി തോന്നാറുണ്ടെന്നും താരം പറഞ്ഞു. സോനം കപൂറിനെ പോലൊരു വ്യക്തി വളരെ സ്വീറ്റ് ആയി പെരുമാറുന്ന ആളാണ്,? എന്നിട്ടു കൂടി അത്തരം സീനുകളില്‍ താന്‍ ഷൈ ആയിരുന്നുദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. 

സ്റ്റാര്‍ഡം എന്ന ആശയവുമായി താനിതുവരെ പൊരുത്തപ്പെട്ടിട്ടില്ലെന്നും അഭിമുഖത്തില്‍ ദുല്‍ഖര്‍ വ്യക്തമാക്കി.;ഞാനൊരു താരമാണെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല. എന്നെ തന്നെ നിരന്തരമായി തെളിയിക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. അത് എന്നെ വെല്ലുവിളിക്കുന്ന സിനിമകളും കഥാപാത്രങ്ങളും തിരഞ്ഞെടുക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു. ഒരു നടനാണെന്ന് തെളിയിക്കാനാണ് ഞാനാഗ്രഹിക്കുന്നത്, അതുപോലെ ബോക്‌സ് ഓഫീല്‍ വിജയിക്കുന്ന ചിത്രങ്ങളിലും എനിക്ക് അഭിനയിക്കണമെന്ന് നടന്‍ പറഞ്ഞു.

Read more topics: # ദുല്‍ഖര്‍
dulquer salmaan says about doing intimate scenes

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES