Latest News

എന്റെ സിനിമകള്‍ കണ്ടാല്‍ കൊള്ളാം, നന്നായി ഇങ്ങനെയൊക്കെ പറയും; അല്ലാതെ ഒരഭിപ്രായം പറയാന്‍ വാപ്പച്ചി താല്‍പര്യപ്പെടാറില്ല; ചിലപ്പോള്‍ അത് കേട്ട് എന്റെ തല വലുതായാലോ എന്ന് വിചാരിച്ചാവും; ഒരു മാസ് സിനിമയിലെ നായകനാകാന്‍ മാത്രം ഉയര്‍ന്നെന്ന് വിശ്വസിക്കുന്നില്ല; എന്റെ മനസ്സില്‍ ഞാനിന്നും ഒരു ന്യൂ കമറാണ്;വാപ്പച്ചിയുടെ മാസ് വേഷങ്ങള്‍ കണ്ട് കൈയടിക്കുകയും ആര്‍പ്പുവിളിക്കുകയും ചെയ്യും; മനസ് തുറന്ന് ദുല്‍ഖര്‍

Malayalilife
topbanner
എന്റെ സിനിമകള്‍ കണ്ടാല്‍ കൊള്ളാം, നന്നായി ഇങ്ങനെയൊക്കെ പറയും; അല്ലാതെ ഒരഭിപ്രായം പറയാന്‍ വാപ്പച്ചി താല്‍പര്യപ്പെടാറില്ല; ചിലപ്പോള്‍ അത് കേട്ട് എന്റെ തല വലുതായാലോ എന്ന് വിചാരിച്ചാവും; ഒരു മാസ് സിനിമയിലെ നായകനാകാന്‍ മാത്രം ഉയര്‍ന്നെന്ന് വിശ്വസിക്കുന്നില്ല; എന്റെ മനസ്സില്‍ ഞാനിന്നും ഒരു ന്യൂ കമറാണ്;വാപ്പച്ചിയുടെ മാസ് വേഷങ്ങള്‍ കണ്ട് കൈയടിക്കുകയും ആര്‍പ്പുവിളിക്കുകയും ചെയ്യും; മനസ് തുറന്ന് ദുല്‍ഖര്‍

ദുല്‍ഖര്‍ സല്‍മാന്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രമാണ് 'വരനെ ആവശ്യമുണ്ട്'. ചിത്രം വിജയകരമായ ചിത്രം പ്രദര്‍ശനം തുടരവേ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ചുള്ള പതിവ് ചോദ്യത്തിന് മറുപടി നല്കുകയാണ് ദുല്‍ഖര്‍.മമ്മൂട്ടിയും ദുല്‍ഖറും ഒന്നിച്ച് തെലുങ്കിലാണ് എത്തുന്നതെന്നും യാത്രയുടെ രണ്ടാംഭാഗത്തിലാണ് അത് സംഭവിക്കുകയെന്നുമാണ് ഏറ്റവും പുതിയതായി പ്രചരിച്ചത്. മമ്മൂട്ടി അഭിനയിച്ച് സൂപ്പര്‍ഹിറ്റായ യാത്രയുടെ രണ്ടാം പതിപ്പില്‍ ആന്ധ്രാ പ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡിയുടെ മകനായാണ് ദുല്‍ഖറെത്തുകയെന്നുമൊക്കെയായിരുന്നു വിവരം. 

എന്നാല്‍ ഒരു മാസ് സിനിമയിലെ നായകനാകാന്‍ മാത്രം ഉയര്‍ന്നെന്ന് സ്വയം വിശ്വസിക്കുന്നില്ല, എന്റെ മനസ്സില്‍ ഞാനിന്നും ഒരു ന്യൂ കമറാണെന്നും ദുല്‍ഖര്‍ പറയുന്നു. വാപ്പച്ചി ചെയ്യുന്ന മധുരരാജ പോലുള്ള മാസ് വേഷങ്ങള്‍ കണ്ട് കൈയടിക്കാനും ആര്‍പ്പുവിളിച്ച് ആവേശം കൊള്ളാനും എനിക്കിഷ്ടമാണ്. പക്ഷേ, എന്റെ മുഖം അത്തരം രംഗങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ എനിക്കെന്തോ ഇപ്പോഴും കഴിയുന്നില്ല. വാപ്പച്ചിക്കൊപ്പം ഒരു ചിത്രം ഒരു പാട് പേര്‍ ചോദിക്കുന്നു. മുമ്പ് നല്‍കിയ അതേ ഉത്തരം, അങ്ങനെയൊരു സിനിമ ഇപ്പോള്‍ ഇതുവരെ ചര്‍ച്ചയില്‍ പോലും വന്നിട്ടില്ലെന്നാ്ണ് ദുല്‍ഖര്‍ പങ്ക് വച്ചത്.

പുതിയതായി റിലീസ് ചെയ്ത വരനെ ആവശ്യമുണ്ട് ചിത്രം ഉമ്മച്ചിയ്ക്ക് ഒരുപാട് ഇഷ്ടമായെന്ന് പറഞ്ഞ ദുല്‍ഖര്‍ വാപ്പച്ചി ഒരഭിപ്രായവും പറയാറില്ലെന്നും പറഞ്ഞു.എന്റെ സിനിമകള്‍ കണ്ടാല്‍ കൊള്ളാം, നന്നായി ഇങ്ങനെയൊക്കെ പറയും. അല്ലാതെ ഒരഭിപ്രായം പറയാന്‍ അദ്ദേഹം താല്‍പര്യപ്പെടാറില്ല. ചിലപ്പോള്‍ അതൊക്കെ കേട്ട് എന്റെ 'തല' വലുതായാലോ എന്നു വിചാരിച്ചിട്ടാകും. ഉമ്മച്ചിക്ക് ഒരുപാട് ഇഷ്ടമായി. ഇഷ്ടമായെന്ന് എന്നോട് പറയുകയും ചെയ്തു.' ദുല്‍ഖര്‍ പറഞ്ഞു.

അച്ഛന്‍ സിനിമ കണ്ടിട്ടില്ലെന്നും എന്നാല്‍ സിനിമ കണ്ട ആളുകള്‍ ഒരുപാട് മെസേജുകള്‍ അച്ഛന് അയച്ചിരുന്നതായും കല്യാണി പറഞ്ഞു. ആ മെസേജുകളൊക്കെ വായിച്ച ശേഷം അച്ഛന്‍ ആദ്യമായി തനിക്കൊരു മെസേജ് തിരിച്ച് അയച്ചെന്നും അതില്‍ 'ഐ ആം പ്രൗഡ് ഓഫ് യു' എന്നാണ് എഴുതിയിരുന്നുതെന്നും കല്യാണി പറഞ്ഞു.

ഇനി റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്. മാത്രമല്ല പ്രതീക്ഷയുണര്‍ത്തുന്ന ഒട്ടേറെ ചിത്രങ്ങള്‍ അണിയറയില്‍ തയ്യാറായിക്കഴിഞ്ഞു.അതില്‍ 'സുകുമാരക്കുറുപ്പ്' ആണ് ആരാധകര്‍ കാത്തിരിക്കുന്നത്. സുകുമാര കുറുപ്പിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. കോളിളക്കം സൃഷ്ടിച്ച സംഭവം ആയതിനാല്‍ തന്നെ വലിയ പ്രതീക്ഷയാണ് സിനിമയോടും പ്രേക്ഷകര്‍ക്ക്.

dulquer salmaan says about act with mammotty

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES