Latest News

വിവാഹ മോചനവും ആഘോഷമാക്കാം; ഭര്‍ത്താവിനൊപ്പമുള്ള ചിത്രം വലിച്ച് കീറിയും ചെരുപ്പ് കൊണ്ട് ചവിട്ടി പൊട്ടിച്ചും പ്രത്യേക ഫോട്ടോഷൂട്ടുമായി തമിഴ് നടി ശാലിനി; സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി ഡിവോഴ്‌സ് ഫോട്ടോഷൂട്ട്

Malayalilife
വിവാഹ മോചനവും ആഘോഷമാക്കാം; ഭര്‍ത്താവിനൊപ്പമുള്ള ചിത്രം വലിച്ച് കീറിയും ചെരുപ്പ് കൊണ്ട് ചവിട്ടി പൊട്ടിച്ചും പ്രത്യേക ഫോട്ടോഷൂട്ടുമായി തമിഴ് നടി ശാലിനി; സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി ഡിവോഴ്‌സ് ഫോട്ടോഷൂട്ട്

പിറന്നാള്‍, വിവാഹനിശ്ചയം, വിവാഹം, ഗര്‍ഭകാലം എന്നിങ്ങനെ എന്ത് ആഘോഷത്തിനും ഫോട്ടോഷൂട്ട് ചെയ്യുന്ന കാലമാണിത്. അക്കൂട്ടത്തില്‍ ഇപ്പോഴിതാ വിവാഹമോചനം ആഘോഷിക്കാനും ഫോട്ടോഷൂട്ട് ചെയ്യുന്നവരുണ്ട്. കഴിഞ്ഞ മാസം ലോറെന്‍ ബ്രൂക്ക് എന്ന യുവതി തന്റെ വിവാഹമോചനം ഇത്തരത്തില്‍ ആഘോഷമാക്കിയിരുന്നു. ഇതിന് പിന്നാലെ തമിഴ് സീരിയല്‍ നടി ശാലിനിയും ഡിവോഴ്സ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ്.

ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ വലിച്ചു കീറിയാണ് ഫോട്ടോഷൂട്ടില്‍ ശാലിനി എത്തിയിരിക്കുന്നത്. ജീവിതത്തില്‍ 99 പ്രശ്‌നങ്ങളുണ്ടാകും. അതിലൊന്നല്ല ഭര്‍ത്താവ് എന്നൊരു ബോര്‍ഡും താരം കൈയില്‍ പിടിച്ചിട്ടുണ്ട്. ചുവന്ന ഗൗണില്‍ സ്‌റ്റൈലായാണ് ശാലിനിയുടെ ഫോട്ടോ ഷൂട്ട്.ശബ്ദമില്ലാത്തവരായി തോന്നുന്നവര്‍ക്കായി വിവാഹമോചനം നേടിയ ഒരു സ്ത്രീയുടെ സന്ദേശം എന്ന കുറിപ്പോടെയാണ് താരം തന്റെ ഇന്‍സ്റ്റയിലൂടെ ഈ  ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യ ഡിവോഴ്സ് ഫോട്ടോഷൂട്ടെന്നും താരം അവകാശപ്പെടുന്നുണ്ട്.

ഒരു മോശം ദാമ്പത്യം ഉപേക്ഷിക്കുന്നതില്‍ കുഴപ്പമില്ല. കാരണം നിങ്ങള്‍ സന്തോഷവാനായിരിക്കാന്‍ അര്‍ഹനാണ്. നിങ്ങളുടെ കുട്ടികള്‍ക്കും മികച്ച ഭാവി സൃഷ്ടിക്കാന്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക. വിവാഹമോചനം ഒരു പരാജയമല്ല. അതു നിങ്ങള്‍ക്ക് ഒരു വഴിത്തിരിവാണ്. വിവാഹബന്ധം ഉപേക്ഷിച്ച് ഒറ്രയ്ക്ക് നില്‍ക്കാന്‍ ഒരുപാട് ധൈര്യം ആവശ്യമാണ്. അതിനാല്‍ എല്ലാ ധൈര്യശാലികള്‍ക്കും ഇത് സമര്‍പ്പിക്കുന്നു. എന്നാണ് വിവാഹമോചന ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചു ശാലിനി കുറിച്ചത്. 

ജീവിതത്തില്‍ 99 പ്രശ്‌നങ്ങള്‍ ഉണ്ടാവും, അതിലൊന്ന് ഭര്‍ത്താവല്ല' എന്ന് ഒരു ഫോട്ടോയിലൂടെ താരം വ്യക്തമാക്കുന്നു.   ഭര്‍ത്താവുമൊത്തുള്ള ചിത്രം വലിച്ചുകീറുകയും, ചില്ലിട്ട മറ്റൊരു ചിത്രം കാലുകൊണ്ട് ചവിട്ടി മെതിക്കുന്നതും അങ്ങനെ നിരവധി ചിത്രങ്ങള്‍ ശാലിനി പങ്കുവെച്ചിട്ടുണ്ട്. 

2020 ജൂലൈയിലാണ്   ശാലിനി റിയാസിനെ വിവാഹം കഴിച്ചത്.
ശേഷം മകള്‍ റിയ ജനിച്ചു.  എന്നാല്‍ ഏതാനും മാസം  മുപ്  ഭര്‍ത്താവ്  മാനസികമായും ശാരീരികമായും പീഡിപിക്കുന്നുവെന്ന് ആരോപിച്ചിരുന്നു. മുള്ളും മലരും എന്ന ടിവി സീരിയലിലൂടെയാണ് ശാലിനിയുടെ അരങ്ങേറ്റം. സൂപ്പര്‍ മോം എന്ന റിയാലിറ്റി ഷോയിലാണ് അവസാനമായി അഭിനയിച്ചത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by IRIS (@irisphotography77)

 

 

divorce photoshoot serial actor shalini

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES