Latest News

കറുത്തനായികയുടെ കഥപറയാന്‍ വെളുത്ത ശരീരം കറുപ്പിച്ച് ഫാന്‍സി ഡ്രസ് നടത്തുന്ന കാലത്താണ് നിങ്ങളിപ്പോഴും ജീവിക്കുന്നത്;  രാച്ചിയമ്മക്കെതിരെ സംവിധായകന്‍ ബിജു കുമാര്‍ ദാമോദരന്‍ 

Malayalilife
topbanner
കറുത്തനായികയുടെ കഥപറയാന്‍ വെളുത്ത ശരീരം കറുപ്പിച്ച് ഫാന്‍സി ഡ്രസ് നടത്തുന്ന കാലത്താണ് നിങ്ങളിപ്പോഴും ജീവിക്കുന്നത്;  രാച്ചിയമ്മക്കെതിരെ സംവിധായകന്‍ ബിജു കുമാര്‍ ദാമോദരന്‍ 

തിരുവനന്തപുരം: ഉറൂബിന്റെ രാച്ചിയമ്മ എന്ന നോവലിന്റെ ചലചിത്രാവിഷ്‌കാരത്തില്‍ നടി പാര്‍വതിയാണ് രാച്ചിയമ്മയായി എത്തുന്നത്. എന്നാല്‍ നോവലില്‍ കറുത്ത നായികയെന്ന് അടയാളപ്പെടുത്തിയത് സിനിമയിലെത്തുമ്പോള്‍ വെളുത്ത നായികയായി മാറുന്നതിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് വരുന്നത്. ഏറ്റവും ഒടുവില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത് സംവിധായകന്‍ ബിജുകുമാര്‍ ദാമോദരനാണ്.

കറുത്ത നായികയെ അവതരിപ്പിക്കാന്‍ വെളുത്ത നായികയെ കറുത്ത പെയിന്റടിച്ച് ഫാന്‍സി ഡ്രസ് നടത്തുന്ന കാലത്തു നിന്നും മലയാള സിനിമയ്ക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് ബിജുകുമാര്‍ ദാമോദരന്‍ വിമര്‍ശിച്ചു.മലയാള സാഹിത്യത്തില്‍ കറുത്ത നിറം കൊണ്ടും കാരിരുമ്പിന്റെ കരുത്തു കൊണ്ടും അടയാളപ്പെടുത്തിയ ഒരു കഥാപാത്രത്തെ പുനരാവിഷ്‌കരിക്കുമ്പോള്‍ വെളുത്ത ശരീരം കറുപ്പിക്കാന്‍ ബ്ലാക്ക് പെയിന്റും ബ്രഷും വാങ്ങാന്‍ പെയിന്റ് കടയിലേക്കോടുന്ന അണിയറ പ്രവര്‍ത്തകരും ആ പെയിന്റ് അടിച്ചു ഫാന്‍സി ഡ്രസ് നടത്തുന്ന അഭിനേത്രിയും ഒക്കെ എന്തു തരം സാമൂഹിക ബോധം ആണ് നമുക്ക് മുന്നിലേക്ക് തുറന്നു വെക്കുന്നതെന്നും ബിജുകുമാര്‍ ചോദിച്ചു.

കലയും രാഷ്ട്രീയവും ലോകമെമ്പാടും സാമ്പ്രാദായിക സങ്കല്‍പങ്ങള്‍ പൊളിച്ചെഴുതിക്കൊണ്ടിരിക്കുന്ന കാലത്താണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വെളുത്ത നിറമുള്ള താര ശരീരത്തെ കറുത്ത പെയിന്റടിച്ചു ഫാന്‍സി ഡ്രസ് നടത്തുന്ന കാലത്ത് തന്നെയാണ് നിങ്ങളൊക്കെ ഇപ്പോഴും നില്‍ക്കുന്നത് എന്നത് നിങ്ങളുടെ കുഴപ്പമല്ല. അത് ഇവിടെ മലയാള സിനിമയില്‍ നില നില്‍ക്കുന്ന സോഷ്യല്‍ ക്ലാസ്സിന്റെയും പ്രിവിലേജിന്റെയും സൗന്ദര്യ സങ്കല്പങ്ങളുടെയും നിറത്തിന്റെയും മാറ്റാനാകാത്ത ചിന്തയുടെ കുഴപ്പം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

1969ല്‍ പ്രസിദ്ധീകരിച്ച നോവലായ രാച്ചിയമ്മ സിനിമയാക്കുന്നത് ഛായാഗ്രാഹകന്‍ വേണുവാണ്. നടി പാര്‍വതി നായികയാവുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ തൊട്ട് കാസ്റ്റിങിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.ദീപ നിശാന്ത്, അഡ്വ. കുക്കു ദേവകി എന്നിവരും നായികയെ കാസ്റ്റ് ചെയ്തതില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

director bijukumar damodaran comes against the new movie rachiyamma

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES