ഏഴാം ക്ലാസ്സില്‍ തോറ്റപ്പോള്‍ അച്ഛന്‍ പറഞ്ഞത്; ഗോപാലകൃഷ്ന്‍ എന്ന പേര് മാറ്റി ദിലീപ് ആക്കിയ കഥ; രസകരമായ സംഭവങ്ങള്‍ പറഞ്ഞ് നടന്‍ ദീലിപ്

Malayalilife
topbanner
ഏഴാം ക്ലാസ്സില്‍ തോറ്റപ്പോള്‍ അച്ഛന്‍ പറഞ്ഞത്; ഗോപാലകൃഷ്ന്‍ എന്ന പേര് മാറ്റി ദിലീപ് ആക്കിയ കഥ; രസകരമായ സംഭവങ്ങള്‍ പറഞ്ഞ് നടന്‍ ദീലിപ്

ലയാളത്തിന്റെ ജനപ്രിയനടനാണ് ദിലീപ്. മിമിക്രിയില്‍ നിന്നും അഭിനയത്തിലേക്ക് എത്തിയ താരം പിന്നീട് മലയാള സിനിമയിലെ അഭിഭാജ്യ ഘടകമായി മാറുകയായിരുന്നു. അതു പ്രായത്തിലും ഉളളവര്‍ക്കും ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങളാണ് താരം സിനിമയില്‍ അഭിനയിച്ചിട്ടുളളത്. തുടക്കാലത്തെ ദിലീപിന്റെ ചിത്രങ്ങള്‍ക്ക് നിരവധി ആരാധകരാണ് ഉണ്ടായിരുന്നത്. പലവേദികളിലും തന്റെ  ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ച് താരം രസകരമായി പങ്കുവയ്ക്കാറുണ്ട്.് ഇപ്പോഴിത ജീവിതത്തില്‍ ആദ്യമായി പരീക്ഷയ്ക്ക് തോറ്റതിനെ കുറിച്ച് ദീലീപ് വെളിപ്പെടുത്തുകയാണ്. കൈരളി ടിവി അവതരിപ്പിക്കുന്ന സ്റ്റുഡന്‍സ് ഓള്‍ലി എന്ന പരിപാടിയിലാണ് പരീക്ഷയ്ക്ക് തോറ്റതിനെ കുറിച്ചും തുടര്‍ന്ന് അച്ഛന്‍ നല്‍കിയ ഉപദേശത്തെ കുറിച്ചും ദിലീപ് തുറന്ന് പറഞ്ഞത്. ദിലീപിനൊപ്പം സലിംകുമാറും പരിപാടിയില്‍ ഉണ്ടായിരുന്നു

 ജീവിതത്തില്‍ ഒരു ആഗ്രഹം തോന്നിയാല്‍ ഒരിക്കലും അത് പാതിവഴിയില്‍ ഉപേക്ഷിക്കരുതെന്ന് പറഞ്ഞു കൊണ്ടായിരുന്നു ഏഴാം ക്ലാസില്‍ തോറ്റ കാര്യം താരം വെളിപ്പെടുത്തിയത്. ഞാന്‍ പണ്ട് ഏഴാം ക്ലാസില്‍ തോറ്റിട്ടുണ്ട്. എന്റെ ജീവിതം തീര്‍ന്നു എന്നാണ് അന്ന് വിചാരിച്ചത്. ഈ വിവരം അറിയുമ്പോള്‍ എന്നെ അച്ഛന്‍ ഭയങ്കരമായി അടിക്കുമെന്നാണ് വിചാരിച്ചത്. എന്നാല്‍ അന്ന് അച്ഛന്‍ എന്നെ വിളിച്ച് തലയില്‍ തലോടിയിട്ട് പറഞ്ഞു... വിഷമിക്കേണ്ട, പരാജയം എന്നത് വിജയത്തിന്റെ മുന്നോടിയാണ്. പിന്നീട് ഞാന്‍ ഒരു ക്ലാസിലും തോറ്റിട്ടില്ല. ഇതില്‍ നിന്ന് ഞാന്‍ പറയുന്നത് ഇത്രമാത്രമാണ്. എന്തൊക്കെ പ്രശ്‌നങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചാലും ആഗ്രഹത്തില്‍ നിന്ന് മാറി ചിന്തിക്കുകയോ പതറുകയോ ചെയ്യരുത്. ലഭിക്കുന്ന അവഗണനയും വിമര്‍ശനങ്ങളും വളമായി എടുക്കുക. നമ്മള്‍ ലക്ഷ്യസ്ഥാനത്തിലേയ്ക്ക് അടുക്കുക തന്നെ ചെയ്യും.. ചെറുപ്പം മുതലെയുള്ള എന്റെ ആഗ്രഹമായിരുന്നു സിനിമയില്‍ അഭിനയിക്കുക എന്നത്. ഭാഗ്യം കൊണ്ട് എനിയ്ക്ക് സിനിമയില്‍ അഭിനയിക്കാന്‍ പറ്റി. പ്രശ്‌നങ്ങളും തടസങ്ങളുമൊക്കെയുണ്ടാകും ആഗ്രഹങ്ങള്‍ ഒരിക്കലും കുഴിച്ച് മൂടരുതെന്നും ദിലീപ് പറയുന്നുണ്ട്.

ഗോപാലകൃഷ്ണനില്‍ നിന്ന് ദിലീപ് എന്ന പേര് മാറ്റത്തിനെ കുറിച്ചും താരം വെളിപ്പെടുത്തിയിരുന്നു. വീട്ടില്‍ വിളിക്കുന്ന പേരാണ് ദിലീപ്. വിളിക്കാനുള്ള സൗകര്യത്തിന് വേണ്ടിയാണ് പേര് മാറ്റിയത്. പണ്ട് സ്റ്റേജ് പരിപാടി നടക്കുമ്പോള്‍ പേര് വിളിച്ച് പറയുമായിരുന്നു. ആലുവ പി ഗോപാലകൃഷ്ണന്‍ എന്നാണ് മൈക്കില്‍ വിളിച്ച് പറയുന്നത്. വളരെ നീളം കൂടിയ പേരായിരുന്നത് കൊണ്ട് അത് കുറച്ച് ദിലീപ് എന്ന് മാറ്റുകയായിരുന്നു. അങ്ങനെയാണ് ഗോപാലകൃഷ്ണനില്‍ നിന്ന് ദിലീപായത്. പേരും സ്വഭാവും ഒന്ന് വേണ്ട എന്ന് കരുതിയാണ് പേര് മാറ്റിയതെന്ന് മറിച്ചൊരു കൗണ്ടറും സലിം കുമാര്‍ അടിച്ചു.  


 

Read more topics: # dileep shares,# his life ,# experiences
dileep shares his life experiences

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES