Latest News

നാഗചൈതന്യയും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ചിത്രം 'കസ്റ്റഡി'; മെയ് 12ന് തീയേറ്ററുകളിലേക്ക്

Malayalilife
 നാഗചൈതന്യയും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ചിത്രം 'കസ്റ്റഡി'; മെയ് 12ന് തീയേറ്ററുകളിലേക്ക്

നാഗചൈതന്യ അക്കിനേനി, അരവിന്ദ് സ്വാമി, കൃതി ഷെട്ടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്രീനിവാസ സില്‍വര്‍ സ്‌ക്രീനിന്റെ ബാനറില്‍ ശ്രീനിവാസ ചിറ്റൂരി നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് 'കസ്റ്റഡി'. തെലുങ്ക്, തമിഴ് ഭാഷകളില്‍ ചിത്രീകരിച്ച ചിത്രം മലയാളത്തില്‍ എത്തിക്കുന്നത് ഫോര്‍ച്യൂണ്‍ സിനിമാസ് ആണ്. പോലീസ് കുറ്റാന്വേഷണത്തിന്റെ കഥ പറയുന്ന ചിത്രം മെയ് 12നു തീയറ്ററുകളില്‍ എത്തുന്നു. 

നാഗചൈതന്യ, അരവിന്ദ് സ്വാമി, കൃതി ഷെട്ടി എന്നിവരെ കൂടാതെ പ്രിയാമണി, ശരത്കുമാര്‍, ആര്‍ സമ്പത്ത് രാജ്, പ്രേംജി അമ്രാന്‍, വെണ്ണേല കിഷോര്‍, പ്രേമി വിശ്വനാഥ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.  സിനിമയുടെ കഥയും, തിരക്കഥയും, സംഭാഷണവും ഒരുക്കുന്നത് വെങ്കട്ട് പ്രഭു ആണ്. ചിത്രത്തിന് ഇളയരാജയും മകന്‍ യുവന്‍ ശങ്കര്‍ രാജയും ചേര്‍ന്ന് സംഗീതം നല്‍കുന്നു എന്നത് കൂടുതല്‍ ആകര്‍ഷകമാക്കുന്നു. 

ഡി.ഒ.പി: എസ് ആര്‍ കതിര്‍, എഡിറ്റര്‍: വെങ്കട്ട് രാജന്‍, പശ്ചാത്തല സംഗീതം: യുവന്‍ ശങ്കര്‍ രാജ, പ്രൊഡക്ഷന്‍ ഡിസൈനര്‍: രാജീവന്‍, ആര്‍ട്ട് ഡയറക്ടര്‍: ഡി.വൈ സത്യനാരായണ, ഓഡിയോ: ജഗ്‌ളീ മ്യൂസിക്, ആക്ഷന്‍: സ്റ്റണ്‍ ശിവ, മഹേഷ് മാത്യു, പി.ആര്‍.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

Read more topics: # കസ്റ്റഡി
custody release date

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES