പ്രശസ്ത സിനിമ നടനും തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ചെമ്പന്‍ വിനോദ് ജോസും ഭാര്യ മറിയം തോമസും മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. 2020 ഏപ്രില്‍ 29-നായിരുന്നു ചെമ്പന്‍ വിനോദിന്റെയും മറിയം തോമസിന്റെയും വിവാഹം നടന്നത്. വിവാഹവാര്‍ഷിക ആശംസ അറിയിച്ച് ചെമ്പന്‍ വിനോദിന്റെ ഭാര്യ മറിയം തോമസ് കുറിച്ചതിങ്ങനെ.
ഹാപ്പി ആനിവേഴ്‌സറി മൈ ചെമ്പോസ്‌കാ, മൂന്ന് വര്‍ഷമായെന്ന് വിശ്വസിക്കാനാകുന്നില്ല. സ്‌നേഹം മാത്രം.'-മറിയം സമൂഹമാധ്യമത്തില്‍ കുറിച്ചു.ചെമ്പന്‍ വിനോദിനൊപ്പമുള്ള മനോഹര ചിത്രം പങ്കുവച്ചായിരുന്നു മറിയത്തിന്റെ കുറിപ്പ്.
2020ലാണ് ചെമ്പന്‍ വിനോദും മറിയം തോമസും വിവാഹിതരാകുന്നത്. കോട്ടയം സ്വദേശിയായ മറിയം സൈക്കോളജിസ്റ്റാണ്. പ്രണയം ജീവിതത്തില്‍ മധുരപ്പതിനേഴില്‍ നിന്നതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ രണ്ടാം വിവാഹം നാല്പത്തിനാലാം വയസ്സിലായിരുന്നു നടന്നത്... വിവാഹശേഷം ഇരുവരുടെയും പ്രായവ്യത്യാസത്തെ ചൊല്ലി പലരും ആക്ഷേപങ്ങളുയര്‍ത്തിയിരുന്നു. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്ന വാര്‍ത്തയായിരുന്നു ചെമ്പന്‍ വിനോദിന്റെ വിവാഹം.
2010ല്‍ ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച ചെമ്പന്‍ വിനോദ് പിന്നീട് അഭിനയത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയായിരുന്നു .. ചെമ്പന്‍ വിനോദ് നിര്‍മിച്ച 'ഭീമന്റെ വഴി' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തും മറിയം അരങ്ങേറ്റം കുറിച്ചിരുന്നു. ചിത്രത്തില്‍ നഴ്‌സിന്റെ വേഷത്തിലാണ് മറിയം എത്തിയത്.