രാം പൊതിനേനിയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന '#ബോയപതിരാപോ'യുടെ മോഷന്‍ ടീസര്‍ റിലീസായി. ടീസര്‍ അത്യധികം ഗംഭീരമായി തുടക്കം കുറിക്കുകയും പിന്നീട് രാം പൊതിനേനിയുടെ ഏറ്റവും മാസ്സ് വരവും കാണാം. സദര്‍ ഉത്സവത്തിന് ഒരു വലിയ പോത്തിനെ കൊണ്ടുവരുകയും അവിടെ ഗുണ്ടകളോട് അടിയുണ്ടാക്കുന്നതുമാണ് കാണുന്നത്. ഓരോ ഫ്രെയിമിലും ബോയപതിയുടെ ട്രേഡ്മാര്‍ക്കും രാമിന്റെ മികച്ച സ്‌ക്രീന്‍ പ്രെസെന്‍സും കാണാം. ചിത്രത്തില്‍ ശ്രീലീല പ്രധാന വേഷത്തിലെത്തുന്നു.
വേറെ ഒരു ചിത്രത്തിലും കാണാത്ത അത്രയധികം മാസ് ഗെറ്റപ്പിലാണ് രാം ടീസറില്‍ എത്തുന്നത്. ടീസറിലെ മാസ്സ് ഡയലോഗ് തീയേറ്ററില്‍ കോളിളക്കം ഉണ്ടാക്കും എന്നത് നിസംശയം പറയാം. ശ്രീനിവാസ സില്‍വര്‍ സ്‌ക്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീനിവാസ ചിറ്റൂരി നിര്‍മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയാകും ഇത്. സീ സ്റ്റുഡിയോസ് സൗത്തും പവന്‍ കുമാറും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ക്യാമറ - സന്തോഷ് ദെതകെ, മ്യുസിക് - തമന്‍, എഡിറ്റിങ്ങ് - തമ്മു രാജു, ചിത്രം ഒക്ടോബര്‍ 20 ദസറ നാളില്‍ റിലീസ് ചെയ്യും. ഹിന്ദി, കന്നഡ, തെലുഗ്, തമിഴ്, മലയാളം ഭാഷകളില്‍ ചിത്രം റിലീസിനൊരുങ്ങുന്നു. പി ആര്‍ ഒ- ശബരി