മധുര മനോഹര മോഹം സിനിമയുടെ പ്രൊമോ ഗാനത്തിലെ ബിന്ദു പണിക്കരുടെ ലുക്ക് ശ്രദ്ധേയമാവുന്നു. രജിഷ വിജയന്‍, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വസ്ത്രാലങ്കാര വിദഗ്ദ്ധ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പ്രൊമോ ഗാനത്തിലാണ് വ്യത്യസ്ത ലുക്ക്. പിങ്ക്, വെള്ള എന്നീ നിറങ്ങളിലെ ഡ്രസാണ് ബിന്ദു പണിക്കര്‍ ഗാനരംഗത്ത് അണിയുന്നത്.
അതേനിറം ഹെയര്‍ ബാന്റും വച്ച് ഇതുവരെ കാണാത്ത ലുക്കില്‍ താരം എത്തുന്നത്.നടനും ഡാന്‍സറുമായ റംസാന്‍ ആണ് ഗാനസംവിധാനം. റംസാന്‍ തന്നെയാണ് നൃത്തവും ചിട്ടപ്പെടുത്തിയത്. ഒരിടവേളയ്ക്കുശേഷം മമ്മൂട്ടി ചിത്രം റോഷാക്കിലൂടെയാണ് ബിന്ദു പണിക്കര്‍ അഭിനയരംഗത്തേക്ക് എത്തുന്നത്. ആര്‍ഷ ബൈജു , അല്‍ത്താഫ് സലിം, വിജയരാഘവന്‍ , സൈജു കുറുപ്പ് എന്നിവരാണ് മറ്റു താരങ്ങള്‍.