ഞങ്ങളുടെ പ്രണയത്തിനിടയില്‍ ഒരു ഹംസം ഉണ്ടായിരുന്നില്ല; ജനങ്ങളാണ് ഞങ്ങളുടെ ബ്രോക്കര്‍; ജനങ്ങളാണ് സംസാരിച്ചു തുടങ്ങിയത് ഇവര്‍ ഇഷ്ടത്തിലാണെന്നും കല്യാണം കഴിക്കാന്‍ പോവാണെന്നും; അതിന് ശേഷമാണ് ഞങ്ങള്‍ ആലോചിച്ചത്; പ്രണയത്തില്‍ വില്ലന്മാരും ഉണ്ടായിരുന്നില്ല; ബിജു മേനോന്‍ സംയുക്തയുമായുള്ള പ്രണയകാലം ഓര്‍ത്തെടുക്കുമ്പോള്‍

Malayalilife
topbanner
 ഞങ്ങളുടെ പ്രണയത്തിനിടയില്‍ ഒരു ഹംസം ഉണ്ടായിരുന്നില്ല; ജനങ്ങളാണ് ഞങ്ങളുടെ ബ്രോക്കര്‍; ജനങ്ങളാണ് സംസാരിച്ചു തുടങ്ങിയത് ഇവര്‍ ഇഷ്ടത്തിലാണെന്നും കല്യാണം കഴിക്കാന്‍ പോവാണെന്നും; അതിന് ശേഷമാണ് ഞങ്ങള്‍ ആലോചിച്ചത്; പ്രണയത്തില്‍ വില്ലന്മാരും ഉണ്ടായിരുന്നില്ല; ബിജു മേനോന്‍ സംയുക്തയുമായുള്ള പ്രണയകാലം ഓര്‍ത്തെടുക്കുമ്പോള്‍

ലയാളികളുടെ പ്രിയങ്കരരായ താരജോഡിയാണ് ബിജു മേനോനും സംയുക്ത വര്‍മയും. ഒരുകാലത്ത് മലയാളസിനിമയില്‍ തിളങ്ങി നിന്നിരുന്ന താരജോഡികളായിരുന്ന ഇരുവരും മലയാളികള്‍ക്ക് പ്രീയപ്പെട്ടവരാണ്.പ്രണയിച്ചാണ് ഇവര്‍ വിവാഹം കഴിച്ചത്.വിവാഹത്തിനു ശേഷം ബിജു മേനോന്‍ സിനിമയില്‍ സജീവമല്ലായിരുന്നങ്കിലും ഇപ്പോള്‍ സിനിമകളില്‍ സജീവ സാനിധ്യം അറിയിച്ചുകൊണ്ടിരിക്കുകയാണ്.ഇന്ന് മലയാളത്തിലെ ഏറ്റവും തിരക്കേറിയ നായക നടന്‍മാരില്‍ ഒരാളാണ് ബിജു മേനോന്‍.എന്നാല്‍ സംയുക്ത വിവാഹത്തിനു ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.മലയാളത്തിലെ ഏറ്റവും തിരക്കേറിയ താര നായിക ആയിരിക്കേ ആണ് സംയുക്ത വിവാഹ ജീവിതത്തിലേക്ക് കടന്ന് സിനിമയില്‍ നിന്ന് മാറിയത്. 

തന്റെ പുതിയ ചിത്രമായ ആദ്യരാത്രിയുടെ പ്രമോഷന്റെ ഭാഗമായി ക്ലബ് എഫ്.എം യു.എ.ഇ ആര്‍ജെ നീനയുമായി നടത്തിയ അഭിമുഖത്തില്‍ നടന്‍ തങ്ങളുടെ പ്രണയകഥ പങ്ക് വയ്ക്കുകയുണ്ടായി. ആദ്യരാത്രിയില്‍ മനോഹരന്‍ എന്ന കല്യാണ ബ്രോക്കറുടെ കഥാപാത്രമാണ് ബിജു മേനോന്റേത്. അതുകൊണ്ടുതന്നെ ബിജു മേനോന്റെയും സംയുക്തയുടേയും ജീവിതത്തില്‍ ഒരു കല്യാണ ബ്രോക്കര്‍ ഉണ്ടായിരുന്നുവോ എന്ന ചോദ്യത്തിനാണ് താരം മറുപടി നല്‍കിയത്..

'ഞങ്ങളുടെ ഇടയില്‍ ഒരു ഹംസം ഉണ്ടായിരുന്നില്ല. ജനങ്ങളാണ് ഞങ്ങളുടെ ബ്രോക്കര്‍. ഒരുമിച്ചു രണ്ട് സിനിമ ചെയ്തപ്പോള്‍ ആള്‍ക്കാരാണ് സംസാരിച്ചു തുടങ്ങിയത് ഇവര്‍ തമ്മില്‍ ഇഷ്ടത്തിലാണെന്നും കല്യാണം കഴിക്കാന്‍ പോവാണെന്നും ഒക്കെ. അങ്ങനെ ആള്‍ക്കാര്‍ സംസാരിച്ചു തുടങ്ങിയതിനു ശേഷമാണ് ഞങ്ങള്‍ അതിനെ പറ്റി ആലോചിച്ചതുതന്നെ. അവര്‍ അങ്ങനെ പറഞ്ഞ് പറഞ്ഞ് ഒരു ഘട്ടം കഴിഞ്ഞപ്പോഴാണ് എന്നാല്‍ പിന്നെ അങ്ങനെ ആയിക്കോട്ടെ എന്ന് നമ്മള്‍ ആലോചിക്കുന്നത്.

ഞങ്ങളുടെ പ്രണയത്തില്‍ വില്ലന്മാര്‍ ഉണ്ടായിരുന്നില്ല. ആള്‍ക്കാര്‍ക്കിഷ്ടമായിരുന്നു ഈ ഒരു ജോഡി. പിന്നെ ഞങ്ങളുടെ വീട്ടുകാര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല. ഞങ്ങള്‍ രണ്ടു പേരും തൃശൂരില്‍ നിന്നാണ്. ഒരു മിഡില്‍ ക്‌ളാസ് കുടുംബമാണ് ഞങ്ങളുടേത്. അതുകൊണ്ടു തന്നെ ഒരു വില്ലന്‍ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല..'', ബിജു മേനോന്‍ പറയുന്നു.

biju menon says about his marriage

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES