Latest News

നവീന്‍ തനിക്കായി സെലക്ട് ചെയ്യുക പിങ്ക്, ഗോള്‍ഡന്‍, ചുവപ്പ് നിറങ്ങളിലുള്ള സാരി; ഗിഫ്റ്റ് തന്ന് ഒതുക്കിത്തീര്‍ക്കേണ്ട രീതിയില്‍ വഴക്കുകളുണ്ടാക്കിയിട്ടില്ല; നവീന്റെ വീട്ടുകാര്‍ കൂടുതലും തെലുങ്കാണ് പറയാറ്; തന്റെ അമ്മയ്ക്ക് തെലുങ്കോ കന്നഡയോ അറിയില്ല, അമ്മയും മരുമകനും തമ്മിലുള്ള സംഭാഷണങ്ങള്‍ വന്‍ കോമഡിയാണ്; ഭാവന ഇഷ്ടങ്ങള്‍ പങ്ക് വക്കുമ്പോള്‍

Malayalilife
topbanner
നവീന്‍ തനിക്കായി സെലക്ട് ചെയ്യുക പിങ്ക്, ഗോള്‍ഡന്‍, ചുവപ്പ് നിറങ്ങളിലുള്ള സാരി; ഗിഫ്റ്റ് തന്ന് ഒതുക്കിത്തീര്‍ക്കേണ്ട രീതിയില്‍ വഴക്കുകളുണ്ടാക്കിയിട്ടില്ല; നവീന്റെ വീട്ടുകാര്‍ കൂടുതലും തെലുങ്കാണ് പറയാറ്; തന്റെ അമ്മയ്ക്ക് തെലുങ്കോ കന്നഡയോ അറിയില്ല, അമ്മയും മരുമകനും തമ്മിലുള്ള സംഭാഷണങ്ങള്‍ വന്‍ കോമഡിയാണ്; ഭാവന ഇഷ്ടങ്ങള്‍ പങ്ക് വക്കുമ്പോള്‍

ഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം  ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.ആദില്‍ മൈമുനാത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന സിനിമയിലൂടെയാണ് ഭാവന മലയാളത്തില്‍ വീണ്ടും അഭിനയിക്കുന്നത്. ഷറഫുദ്ദീനാണ് നായക വേഷത്തിലെത്തുന്നത്. 

ഷൂട്ടിങിനായി കേരളത്തിലുള്ള നടി  ഭാവന പാലായില്‍ ഒരു ഉദ്ഘാടനച്ചടങ്ങിന് എത്തിയ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇപ്പോഴിതാ പരിപാടിയ്ക്ക് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിശേഷങ്ങള്‍ പങ്കുവച്ചതാണ് ശ്രദ്ധ നേടുന്ന്ത്.തന്റെ ലൈഫ് സ്‌റ്റൈലിനെ കുറിച്ചും ഇഷ്ടങ്ങളെ കുറിച്ചും ഭര്‍ത്താവിനെക്കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെയാണ് ഭാവന വാചാലയായത്.

സാരി എല്ലാ കളറുകളും തനിക്ക് ഇഷ്ടമാണ്. അങ്ങനെ പ്രത്യേകിച്ച് ഇഷ്ടമില്ല, നവീന്‍ തനിക്കായി സെലക്ട് ചെയ്യുക പിങ്ക്, ഗോള്‍ഡന്‍, ചുവപ്പ് നിറങ്ങളിലുള്ള ഏതെങ്കിലും സാരിയായിരിക്കുമെന്ന് ഭാവന പറയുന്നു. തങ്ങള്‍ക്കിടയിലെ വഴക്കുകള്‍ തീര്‍ക്കുന്നത് സാരിയോ ചുരിദാറോ ഒന്നും വാങ്ങിത്തന്നിട്ടല്ല എന്ന് അവതാരകയുടെ ചോദ്യത്തിനു മറുപടിയായി ഭാവന പറഞ്ഞു. ഗിഫ്റ്റ് തന്ന് ഒതുക്കിത്തീര്‍ക്കേണ്ട രീതിയില്‍ ഇതുവരെ വഴക്കുകളുണ്ടാക്കിയിട്ടില്ല, ചെറിയ ചെറിയ വഴക്കുകള്‍ മാത്രമേ നവീനുമായി ഉണ്ടാക്കിയിട്ടുള്ളൂവെന്നും ഭാവന അവതാരകയോട് പറഞ്ഞു. എന്തെങ്കിലും വാങ്ങിത്തന്ന് പ്രശ്‌നം പരിഹരിക്കേണ്ട അവസ്ഥയുണ്ടായിട്ടില്ലെന്നും ഭാവന പറഞ്ഞു. സാരി വളരെ കുറവാണ് ഉപയോഗിക്കുന്നത്. പൂജാ കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള കാര്യങ്ങള്‍ക്കായാണ് സാരി ഉപയോഗിക്കാറുള്ളത്.

സ്വന്തമായി സാരിയുടുക്കാന്‍ പഠിച്ചുവെന്നും അതിന് ആരുടെയും ഹെല്‍പ് വേണ്ടി വരാറില്ലെന്നു ഭാവന പറഞ്ഞു. ലിപ്സ്റ്റിക് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വാങ്ങുക കോസ്‌മെറ്റിക് ഐറ്റംസായിരിക്കുമെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി ഭാവന പറഞ്ഞു. കല്യാണത്തിന് ആന്റിഖ് ഗോള്‍ഡ് വേണമെന്ന് പണ്ട് തൊട്ടേയുള്ള വലിയ ആഗ്രഹമായിരുന്നു. അങ്ങനെയാണ് വിവാഹത്തിന് ആന്റിഖ് ഗോള്‍ഡ് വാങ്ങിയത്. കല്യാണ സാരിയൊക്കെ എല്ലാവരും ചേര്‍ന്നാണ് തെരഞ്ഞെടുത്തതെന്നും ഭാവന പറഞ്ഞു.

പണ്ടത്തെ പോലുള്ള വളരെ ആക്ടീവായിട്ടുള്ള ഭാവന, ഇപ്പോള്‍ തന്റെ ഏറ്റവും അടുപ്പമുള്ള ആളുകളുടെ അടുത്ത് മാത്രമാണ് അങ്ങനെയുള്ളതെന്ന് അവതാരക പറയുന്നു. അങ്ങനെയൊരു ഭാവനയെ ഉടന്‍ സ്‌ക്രീനില്‍ കാണാന്‍ പറ്റുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും അങ്ങനെയൊരു കഥാപാത്രം വന്നാല്‍ തീര്‍ച്ചയായും കാണാനാകും എന്നാണ് ഭാവന നല്‍കിയ മറുപടി.

കന്നഡ അത്ര ഈസിയായൊന്നും ഞാന്‍ പറയില്ല. കുറച്ച് കഷ്ടപ്പെട്ടൊക്കെ തന്നെയേ പറയു. എന്നാലും കുഴപ്പമില്ല, എങ്കിലും വീട്ടില്‍ കന്നഡ പറയേണ്ടി വരാറില്ലേ എന്ന ചോദ്യത്തോട് നവീന്റെ വീട്ടുകാര്‍ കൂടുതലും തെലുങ്കാണ് പറയാറുള്ളതെന്നും ഭാവന പറയുന്നു.തെലുങ്കും ഇങ്ങനെ തട്ടീം മുട്ടീം ഒക്കെയാണ് പറയാറുള്ളതെന്നും ഭാവന പറയുന്നു. ഷൂട്ടിങ്ങിനൊക്കെ പോകുമ്പോള്‍ പഠിച്ചേ പറ്റുള്ളു. അങ്ങനെ നോക്കിയാല്‍ ഒരുവിധം അഞ്ച് ഭാഷകള്‍ അറിയാം. തെലുങ്ക്, തമിഴ്, കന്നഡ, ഇംഗ്ലീഷ്, മലയാളം ഭാഷകള്‍ അറിയാം. ഹിന്ദി തനിക്ക് അറിയില്ലെന്നും ഭാവന പറയുന്നുണ്ട്. ഹിന്ദി കേട്ടാല്‍ മനസിലാകും പക്ഷേ തിരിച്ച് മറുപടി പറയാറില്ലെന്നും ഭാവന പറയുന്നു. തെലുങ്കും കന്നഡയുമൊക്കെ അത്ര ഫ്‌ലുവന്റല്ല, ഇപ്പോഴും അത് തനിക്ക് കുറച്ച് ബുദ്ധിമുട്ടാണെന്നും ഭാവന പറയുന്നുണ്ട്.

വഴക്കുകളുണ്ടാക്കുമ്പോള്‍ രണ്ട് പേരുടെയും ഭാഷ ഇപ്പോള്‍ അത്ര ബുദ്ധിമുട്ടാവുന്നില്ല, കുറച്ച് കുറച്ച് മനസിലാകുന്നുണ്ട് കേട്ടോ എന്ന് നവീന്‍ ഇപ്പോള്‍ പറയാറുണ്ട്. എന്നാലും ഇപ്പോഴും നവീന് മലയാളം ബുദ്ധിമുട്ടാണെന്നും ഭാവന പറയുന്നു. തെലുങ്ക് ഭാഷ സംസാരിക്കുമ്പോള്‍ ചില വാക്കുകളാണ് ചെറിയ ചില തമാശകളായി മാറാറുള്ളതെന്നും ലൊക്കേഷനില്‍ കൂടെയുള്ളവര്‍ അത് കേട്ട് ചിരിക്കുമെന്നും ഭാവന പറയുന്നു. തുടക്ക കാലത്തായിരുന്നു ആ കണ്‍ഫ്യൂഷന്‍ ഉണ്ടായതും അബദ്ധം പറ്റിയതുമൊക്കെ. ഇപ്പോള്‍ അതൊക്കെ തിരിച്ചറിയാനാകുന്നുണ്ടെന്നും ഭാവന പറഞ്ഞു.

തന്റെ അമ്മയ്ക്ക് തെലുങ്കോ കന്നഡയോ അറിയില്ല. അമ്മയും മരുമകനും തമ്മിലുള്ള സംഭാഷണങ്ങള്‍ വന്‍ കോമഡിയാണ്. നവീന്‍ തമിഴിലും അമ്മ മലയാളത്തിലുമാണ് സംസാരിക്കുക. അവര്‍ കാര്യങ്ങള്‍ കറക്ടായി കമ്യൂണിക്കേറ്റ് ചെയ്യുകയും ചെയ്യും. അതെങ്ങനെയാണ് എന്ന് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ലെന്നും ഭാവന പറയുന്നു. മരുമകനെ കുറിച്ച് അമ്മ എന്റെയടുത്ത് പറയാറുള്ളത് അത് മകനെന്നും ഞാന്‍ മരുമകളാണ് എന്നുമാണ്.

അവധി ദിനങ്ങളില്‍ ഓടിടി പ്ലാറ്റ്‌ഫോമുകളില്‍ സിനിമകള്‍ കാണാറുണ്ട്, പകലുറക്കം ശീലമില്ല. ഇനി അഥവാ അത്ര ടയേര്‍ഡാണ് എങ്കില്‍ മാത്രമേ അങ്ങനെ ഉറങ്ങാറുള്ളൂവെന്നും ഭാവന പറയുന്നു. രാവിലെ ഏഴരയ്ക്ക് എണീക്കുകയും രാത്രി പതിനൊന്നരയോടെ ഉറങ്ങുകയുമാണ് പതിവ്. ജങ്ക് ഫുഡാണ് കൂടുതല്‍ കഴിക്കാറുള്ളത്. അതുകൊണ്ട് വര്‍ക്കൌട്ട് ഉറപ്പായും ചെയ്യാറുണ്ട്. ഓടിടി പ്ലാറ്റ്‌ഫോമുകളില്‍ ഭയങ്കരമായി അഡിക്ടാണ്. പണ്ട് പുസ്തകങ്ങള്‍ വായിക്കുകയും എഴുതാറുമൊക്കെയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറവാണ്. എഴുത്ത് നാലാം ക്ലാസ്സില്‍ വെച്ച് തന്നെ നിര്‍ത്തിയതാണ്. അതിനു ശേഷം പിന്നെ ആരും എഴുതാന്‍ പ്രോത്സാഹിപ്പിച്ചിട്ടില്ല എന്നും നടി തമാശയായി പറഞ്ഞു.

പേടി പണ്ടേയുണ്ട്, പ്രേതത്തില്‍ വിശ്വാസമുണ്ടായിട്ടല്ല, ഉള്ളിലുള്ള പേടിയാണ് എന്നും ഭാവന പറഞ്ഞു. അവസാനമായി കണ്ട സിനിമ ഭൂതകാലമാണ് എന്നും അത് വീട്ടില്‍ എല്ലാവരുമായി ഇരുന്നാണ് കണ്ടതെന്നും ഭാവന പറഞ്ഞു.

Read more topics: # ഭാവന
bhavana talks about her husband mother

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES