Latest News

എന്റെ ഹൃദയം എന്നും ഇങ്ങനെ ചേര്‍ത്തുപിടിക്കൂ; രണ്ടാം വിവാഹ വാര്‍ഷിക ദിനത്തില്‍ നവീന് ആശംസകളുമായി ഭാവന; ആശംസയുമായി ആരാധകരും

Malayalilife
topbanner
 എന്റെ ഹൃദയം എന്നും ഇങ്ങനെ ചേര്‍ത്തുപിടിക്കൂ; രണ്ടാം വിവാഹ വാര്‍ഷിക ദിനത്തില്‍ നവീന് ആശംസകളുമായി ഭാവന; ആശംസയുമായി ആരാധകരും

ടി ഭാവന വിവാഹിതയായിട്ട് ഇന്നലെ രണ്ടു വര്‍ഷം പൂര്‍ത്തിയാവുകയായിരുന്നു. വിവാഹ വാര്‍ഷിക ദിനത്തില്‍  ഇന്‍സ്റ്റഗ്രാമിലൂടെ പ്രിയപ്പെട്ടവന് വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്ന് നടി എത്തിയതോടെ ആരാധകരും ആശംസകളാല്‍ എത്തി.  2018 ജനുവരി 22 നായിരുന്നു ഭാവനയുടെ വിവാഹം.

ഭാവനയുടെ നിരവധിയേറെ സുഹൃത്തുക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ ഇരുവര്‍ക്കും വിവാഹാ വാര്‍ഷികാശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തുണ്ട്. എന്റെ ഹൃദയം എന്നും ഇതുപോലെ കൊണ്ടു നടക്കൂ. എന്റെ പ്രിയപ്പെട്ടവന് വിവാഹ വാര്‍ഷികാശംസകള്‍എന്നാണ് ഭാവന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. വിവാഹ ദിനം ഇരുവരും കൈകോര്‍ത്ത് നില്‍ക്കുന്ന ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

നീണ്ട അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2012ല്‍ 'റോമിയോ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. 'റോമിയോ' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍ ആയിരുന്നു.തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വെച്ച് കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീന്‍ ഭാവനയെ താലിച്ചാര്‍ത്തിയത്. 

മലയാളത്തില്‍ 'ആദം ജോണ്‍' (2017) ആയിരുന്നു ഭാവന അവസാനം അഭിനയിച്ച ചിത്രം.  തമിഴ് നാട്ടിലും കേരളത്തിലും ഒരു പോലെ സൂപ്പര്‍ ഹിറ്റായ ചിത്രം '96'ന്റെ കന്നട പതിപ്പില്‍ ജാനുവായും ഭാവന വേഷമിട്ടു. ഗണേഷാണ് നായകന്‍. 

Read more topics: # ഭാവന
bhavana 2nd wedding anniversary

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES