Latest News

യഥാര്‍ത്ഥ സഹചാരിക്ക് സര്‍പ്രൈസ് ആശംസകള്‍; നിങ്ങള്‍ ഒറ്റയ്ക്ക് പോരാടുമ്പോള്‍ നിങ്ങളോടൊപ്പം നില്‍ക്കുന്നയാള്‍; ജിതത്തില്‍ ഒറ്റയ്ക്കാക്കാകുമ്പോഴും പ്രശ്‌നങ്ങളുണ്ടാകുമ്പോഴും കൂടെയുള്ള കൂട്ടുകാരന്‍; ഉറ്റസുഹൃത്ത് ബാലയ്‌ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് മുന്ന;വീഡിയോയുമായി ബാലയും

Malayalilife
യഥാര്‍ത്ഥ സഹചാരിക്ക് സര്‍പ്രൈസ് ആശംസകള്‍; നിങ്ങള്‍ ഒറ്റയ്ക്ക് പോരാടുമ്പോള്‍ നിങ്ങളോടൊപ്പം നില്‍ക്കുന്നയാള്‍; ജിതത്തില്‍ ഒറ്റയ്ക്കാക്കാകുമ്പോഴും പ്രശ്‌നങ്ങളുണ്ടാകുമ്പോഴും കൂടെയുള്ള കൂട്ടുകാരന്‍; ഉറ്റസുഹൃത്ത് ബാലയ്‌ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് മുന്ന;വീഡിയോയുമായി ബാലയും

ബാല കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ആരോഗ്യം വീണ്ടെടുക്കുന്നു എന്ന വാര്‍ത്ത ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്. ബാലയുടെ ആരോഗ്യം നന്നാവുന്നു എന്നും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുന്നുവെന്നും ഭാര്യ എലിസബത്ത്  പങ്കുവച്ചിരുന്നു. പിന്നീട് ബാല തന്നെ പുതിയ വിശേഷം പങ്കുവച്ച്  വീഡിയോ പുറത്ത് വിട്ടിരുന്നു.

വീഡിയോയില്‍ സുമുഖനും ആരോഗ്യവാനുമായ ബാലയെ കാണാന്‍ കഴിയും. ജയിക്കാന്‍ പറ്റാത്ത ഒരു കാര്യം സ്‌നേഹമാണ്. ഇനി, നല്ല രീതിയില്‍ മുന്നോട്ടു പോകണം. നല്ല പടങ്ങള്‍ ചെയ്യണം. കുറെ സര്‍പ്രൈസുകളുണ്ട്. അടുത്തു തന്നെ സിനിമയില്‍ കാണാന്‍ പറ്റും. ഏകദേശം രണ്ടുമാസമായി ഇങ്ങനെ വന്നു സംസാരിച്ചിട്ട്. നിങ്ങളുടെ എല്ലാവരുടെയും ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയും ദൈവത്തിന്റെ അനുഗ്രഹവും കൊണ്ടു വീണ്ടും ഒരു പുതിയ ജീവിതം മുന്നോട്ടു പോവുകയാണ്. ജയിക്കാന്‍ പറ്റാത്ത ഒരു കാര്യം സ്‌നേഹമാണെന്ന് ഞാന്‍ അറിഞ്ഞത് ലക്ഷക്കണക്കിന് പേരിലൂടെ എന്റെ ജന്മദിനത്തിനാണ്. അന്ന് എനിക്ക് നാല്പതു വയസാകുകയായിരുന്നു. എന്റെ നാല്പതാം വയസ്സില്‍ ആ നാലാം തീയതിയാണ് ഇത്രയും ലക്ഷം ആളുകള്‍ എന്നെ സ്‌നേഹിക്കുന്നു എന്നറിയുന്നത്. ബാല പറഞ്ഞു.

ഇപ്പോഴിതാ ബാല തന്റെ സുഹൃത്ത് മുന്നയുടെ ജന്മദിനം ആഘോഷിക്കുന്ന വീഡിയോയാണ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. യഥാര്‍ത്ഥ സഹചാരിക്ക് സര്‍പ്രൈസ് ആശംസകള്‍. നിങ്ങള്‍ ഒറ്റയ്ക്ക് പോരാടുമ്പോള്‍ നിങ്ങളോടൊപ്പം നില്‍ക്കുന്നയാള്‍, അതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഗിഫ്റ്റ്. എന്റെ എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി.' എന്നാണ് ബാല വീഡിയോയ്‌ക്കൊപ്പം കുറിച്ചത്. കേക്ക് മുറിച്ച് മുന്നയുടെ ജന്മദിനം ആഘോഷിക്കുന്ന വിഡിയോ ബാല തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.

ആ പഴയ ബാലയെ ഇപ്പോള്‍ എവിടൊക്കെയോ കാണുന്നുണ്ട്, ആരോഗ്യത്തോടെ തിരിച്ചു വന്നിരിക്കുന്നു, ഇതാണ് എല്ലാവരും കാത്തിരുന്ന ബാല, മുന്ന ഒരു ആത്മാര്‍ത്ഥ സുഹൃത്താണ്', എന്നെല്ലാമാണ് വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകള്‍.

 

Read more topics: # ബാല
bala and actor munna birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES