ബാബു ആന്റണിയെ നായകനാക്കി ഒമര്‍ലുലു സംവിധാനം ചെയ്യുമെന്ന് അറിയിച്ച പുതിയ ചിത്രമായിരുന്നു പവര്‍സ്റ്റാര്‍. അന്തരിച്ച തിരക്കഥകൃത്ത് ഡെന്നിസ് ജോസഫിന്റെ അവസാന തിരക്കഥ എന്ന നിലയിലും ആക്ഷന്‍ സ്റ്റാര്‍ എന്ന നിലയിലുള്ള ബാബു ആന്റണിയുടെ തിരിച്ച് വരവ് പ്രതീക്ഷിക്കുന്ന സിനിമ എന്ന നിലയിലും സിനിമ പ്രേമികള്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു പവര്‍സ്റ്റാര്‍.
ചിത്രത്തിന്റെ പ്രമോഷന്‍ പോസ്റ്റര്‍ ഉള്‍പ്പെടെ പുറത്ത് ഇറങ്ങുകയും ചെയ്തിരുന്നു. ആക്ഷന്‍ ഹീറോ ബാബു ആന്റണിയുടെ ഗംഭീര തിരിച്ചു വരവാകും പവര്‍സ്റ്റാര്‍ എന്നായിരുന്നു അവകാശ വാദം. എന്നാല്‍ കുറച്ച് നാളുകളായി ചിത്രത്തിന്റെ പുതിയ അപ്ഡേഷനുകള്‍ ഒന്നും എത്തിയിരുന്നില്ല.
ഇപ്പോഴിത പവര്‍സ്റ്റാര്‍ ഉപേക്ഷിച്ചോ എന്ന സംശയത്തിലാണ് ആരാധകര്‍. അതിനു കാരണം ഡെന്നിസ് ജോസഫിന്റെ ഓര്‍മ്മ ദിനത്തില്‍ ഒമര്‍ ലുലു പങ്കുവച്ച ഒരു കുറിപ്പാണ്.
'പവര്‍സ്റ്റാര്‍ സിനിമ നടന്നില്ലെങ്കിലും കോവിഡ് സമയത്ത് ഉലിിശ െഖീലെുവ സാറിനെ പരിചയപ്പെടാനും അടുത്തറിയാന്‍ സാധിച്ചതും സിനിമാ ജീവിതത്തിലെ നല്ല നിമിഷങ്ങള്‍??.എന്നായിരുന്നു ഒമറിന്റെ പോസ്റ്റ്. ഇതിനു പിന്നാലെ ചിത്രം ഉപേക്ഷിച്ചോ എന്നാണു കൂടുതല്‍ പേരും അന്വേഷിക്കുന്നത്.
ഒമറിന്റെ കുറിപ്പിലെ 'സിനിമ നടന്നില്ലെങ്കിലും' -എന്ന വാക്കാണ് ചര്‍ച്ചയ്ക്ക് കാരണമായത്. നിരവധി പേരാണ് ഒമറിന്റെ പോസ്റ്റിന് താഴെ സിനിമ ഉപേക്ഷിച്ചോ എന്ന ചോദ്യവുമായി എത്തുന്നത്. അതേസമയം ഈ ചോദ്യങ്ങളോട് ഒമര്‍ ലുലു പ്രതികരിച്ചിട്ടില്ല.
ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാകുന്നത് ബാബു ആന്റണിയാണ്. നീണ്ട മുടിയും കാതില്‍ കുരിശിന്റെ കമ്മലുമിട്ട് മാസ് ലുക്കിലാണ് ചിത്രത്തില്‍ ബാബു ആന്റണി എത്തുന്നത്.
ഒരു കാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന ബാബു ആന്റണിയുടെ പഴയ ലുക്കിനെ ഓര്‍മ്മപ്പെടുത്തുന്നതിനാണ് ചിത്രത്തിലെ ലുക്കെന്ന് സംവിധായകന് വ്യക്തമാക്കിയിരുന്നു. ചിത്രത്തില്‍ കന്നട യുവതാരം ശ്രേയസ്സ് മഞ്ജുവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.