സിനിമ രംഗത്തെ മോശം പെരുമാറ്റം അഭ്യര്‍ത്ഥിച്ച് ഷെയ്ന്‍ നിഗവുമായി ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകള്‍ എടുത്ത നിലപാട് ചര്‍ച്ചയാകുന്നതിനിടെ ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി കൂടിയായ ബി ഉണ്ണികൃഷ്ണന്‍ ഷൈനിനെക്കുറിച്ച് പങ്ക് വച്ചതാണ് ശ്രദ്ധേയമാകുന്നത്.വി.കെ പ്രകാശ് ചിത്രം 'ലൈവി'ന്റെ ഓഡിയോ ലോഞ്ചിലാണ് ബി. ഉണ്ണികൃഷ്ണന്‍ ഷൈനിന്റെ സ്വഭാവം പങ്ക് വച്ചത്.
ഒരു അഭിനേതാവ് എന്ന നിലയില്‍ കൃത്യനിഷ്ഠയും ഉത്തരവാദിത്തവുമുള്ള നടനാണ് ഷൈന്‍ എന്നും ഇനി സിനിമയെടുക്കുമ്പോള്‍ ഷൈനിനെ ആദ്യം പരിഗണിക്കുമെന്നും സംവിധായകന്‍ പറഞ്ഞു. ഞാന്‍ ഇനി ഒരു സിനിമ സംവിധാനം ചെയ്താല്‍ എന്തെങ്കിലും വഴിയുണ്ടെങ്കില്‍ കാസ്റ്റിംഗില്‍ പരിഗണിക്കുന്ന ആദ്യത്തെ പേര് ഷൈന്‍ ടോം ചാക്കോയുടേതാണ്. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നത് ഞാന്‍ അത്രത്തോളം ആസ്വദിച്ചിട്ടുണ്ട്. നിരവധി ഊഹാപോഹങ്ങള്‍ ഇപ്പോള്‍ അന്തരീക്ഷത്തിലുണ്ട്. ഒരു അഭിനേതാവെന്ന നിലയില്‍ 100 ശതമാനം കൃത്യനിഷ്ഠയും, ഉത്തരവാദിത്തബോധവും ഉള്ള ആളാണ് ഷൈന്‍ ടോം ചാക്കോ,'' ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ഫിലിംസ് 24-ന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന 'ലൈവി'ല്‍ സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, മമ്ത മോഹന്‍ദാസ്, പ്രിയ വാര്യര്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. വ്യാജ വാര്‍ത്തകള്‍ എങ്ങനെ ബാധിക്കുന്നുവെന്നും അതിനെതിരെയുള്ള പോരാട്ടവുമാണ് ചിത്രം പറയുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം വിതരണം ചെയ്യുന്നത്.