നടന് അശ്വിന്‍ ജോസ് വിവാഹിതനായി. ഫെബ ജോണ്‍സണ്‍ ആണ് വധു. കോട്ടയം തിരുവല്ല സ്വദേശിയാണ് അശ്വിന്‍, അടൂര്‍ സ്വദേശിയാണ് വധുവായ ഫെബ. ഡിജോ ജോസ് സംവിധാനം ചെയ്ത 'ക്വീന്‍' എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് അശ്വിന്‍ എത്തുന്നത്. വിവാഹത്തിന്റെ വീഡിയോ വിവിധ സോഷ്യല്‍ മീഡിയ പേജുകളില്‍ വൈറലാണ്.
അതിലെ'നെഞ്ചിനകത്ത് ലാലേട്ടന്‍' എന്ന പാട്ടിലെ അശ്വിന്റെ പ്രകടനവും ഏറെ ശ്രദ്ധനേടി.അശ്വിന്‍ ജോസ് നായകനായി അഭിനയിച്ച കളര്‍പടം എന്ന ഷോര്‍ട്ട് ഫിലിമും ശ്രദ്ധ നേടിയിരുന്നു. ആന്‍ ഇന്റര്‍നാഷ്നല്‍ ലോക്കല്‍ സ്റ്റോറി, കുമ്പാരീസ്, അനുരാഗം എന്നിവയുള്‍പ്പെടെ ആറോളം ചിത്രങ്ങളില്‍ അശ്വിന്‍ അഭിനയിച്ചിട്ടുണ്ട്. അനുരാഗത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചതും അശ്വിന്‍ ആയിരുന്നു.