Latest News

സിനിമാ മേഖലയിലേക്ക് വന്നപ്പോള്‍ അച്ഛന്റെ പേര് ചീത്ത ആക്കരുത് എന്ന് പലരും പറഞ്ഞു; വക്കീല്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ കേസ് ഇല്ലാതെ വീട്ടിലിരുന്നേനെയെന്ന് അര്‍ജുന്‍ അശോകന്‍; സിനിമയില്‍ വരും മുമ്പേ അച്ഛനുമായി സിനിമ ചര്‍ച്ചകളില്‍ ഏര്‍പ്പെടാറുണ്ടായിരുന്നുവെന്ന് അന്ന ബെന്‍; ത്രിശങ്കു റീലിസിനൊരുങ്ങുമ്പോള്‍ അര്‍ജ്ജുനും അന്നയ്ക്കും പങ്ക് വക്കാനുള്ളത്‌

Malayalilife
 സിനിമാ മേഖലയിലേക്ക് വന്നപ്പോള്‍ അച്ഛന്റെ പേര് ചീത്ത ആക്കരുത് എന്ന് പലരും പറഞ്ഞു; വക്കീല്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ കേസ് ഇല്ലാതെ വീട്ടിലിരുന്നേനെയെന്ന്  അര്‍ജുന്‍ അശോകന്‍; സിനിമയില്‍ വരും മുമ്പേ അച്ഛനുമായി സിനിമ ചര്‍ച്ചകളില്‍ ഏര്‍പ്പെടാറുണ്ടായിരുന്നുവെന്ന് അന്ന ബെന്‍; ത്രിശങ്കു റീലിസിനൊരുങ്ങുമ്പോള്‍ അര്‍ജ്ജുനും അന്നയ്ക്കും പങ്ക് വക്കാനുള്ളത്‌

ല സൂപ്പര്‍ സ്റ്റാറുകളുടെയും മക്കള്‍ മലയാളത്തില്‍ നായകന്മാരായെത്തി വിജയിച്ചവരാണ്. അക്കൂട്ടത്തില്‍ വേറിട്ട് കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയ താരങ്ങളാണ് അശോകന്റെ മകന്‍ അര്‍ജ്ജുന്‍ അശോകനും ബെന്നി പി നായരംമ്പലത്തിന്റെ മകള്‍ അന്നാ ബെന്നും. ഇപ്പോള്‍ ഇരുവരും ഒന്നിക്കുന്ന ത്രിശങ്കു എന്ന ചിത്രം റീലിസീനൊരുങ്ങുകയാണ്.മെയ് 26ന് റിലീസാകുന്ന ത്രിശങ്കു  സിനിമയുടെ പ്രമോഷനിടെ ഇരുവരും വിശേഷങ്ങള്‍ സിനിമദക്യുവിനോട് പങ്ക് വച്ചു.

സിനിമയില്‍ വരാന്‍ യാതൊരു ഉദ്ദേശവും ഇല്ലാതിരുന്ന കാലത്ത്,
താന്‍ ലോയര്‍ ആകാനുള്ള എന്‍ട്രന്‍സ് പാസായെന്നും എന്നും, ഇന്റര്‍വ്യൂവിന്റെ ഡേറ്റ് മറന്നു പോയതിനാല്‍  ഉറങ്ങിപ്പോയെന്നും, തന്മൂലം എല്‍എല്‍ബിക്ക് പോകാതിരുന്നതാണ് എന്നുമാണ് അര്‍ജുന്‍ പറഞ്ഞത്. നടന്‍ ആകുന്നതിനു പകരം വക്കീല്‍ ആയിരുന്നെങ്കില്‍ താന്‍ ഇപ്പോള്‍ കേസ് ഒന്നുമില്ലാതെ വീട്ടിലിരിക്കുന്നു ഉണ്ടാകും എന്നും അര്‍ജുന്‍ അശോകന്‍ വാചാലനായി.

ഇന്റര്‍വ്യൂവിന് ഇരുവരും സിനിമാ മേഖലയില്‍ തങ്ങളുടെതായ സ്ഥാനമുറപ്പിച്ച തങ്ങളുടെ അച്ഛന്മാരെ പറ്റിയും വാചാലരായി.ജൂനിയര്‍ മാന്‍ഡ്രേക്ക്, വാഴുന്നോര്‍, ആകാശഗംഗ, കല്യാണരാമന്‍ തുടങ്ങി നിരവധി ബ്ലോക്ക് ബസ്റ്റര്‍ സിനിമകളുടെ തിരക്കഥാകൃത്തായ ബെന്നി പി നായര് അമ്പലത്തിലെ മകളാണ് യുവ നടി അന്ന ബെന്‍. താന്‍ സിനിമയില്‍ വരുന്നതിനു മുമ്പേ തന്നെ വീട്ടില്‍ അച്ഛനുമായി സ്ഥിരം സിനിമ ചര്‍ച്ചകളില്‍ ഏര്‍പ്പെടാറുണ്ടെന്നും, എഴുതാന്‍ ഇഷ്ടമാണ് പക്ഷേ അച്ഛന്റെ മേഖല അതായിരുന്നതിനാല്‍ ആ വഴി വരുന്നത് ടെന്‍ഷനുള്ള കാര്യമാണെന്നും  അന്ന പറഞ്ഞു. ഒപ്പം ഇറങ്ങുന്ന പടങ്ങളെല്ലാം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുന്ന സിനിമ പ്രേമിയാണ് തന്റെ അമ്മയെന്നും അന്ന കൂട്ടിച്ചേര്‍ത്തു.

 കടല്‍ കടന്നൊരു മാത്തുക്കുട്ടി സിനിമയില്‍ ഹരിശ്രീ അശോകന്‍ ചെയ്ത കഥാപാത്രമാണ് അച്ഛന്‍ ചെയ്തതില്‍ വെച്ച് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു കഥാപാത്രമെന്ന് അര്‍ജുനും സംസാരിച്ചു. പറക്കും തളികയിലെ സുന്ദരനും, പഞ്ചാബി ഹൗസിലെ രമണനും  അച്ഛന്‍ ചെയ്ത അടിപൊളി കഥാപാത്രങ്ങള്‍ ആണെന്നും കോമഡി ചെയ്യുന്നത്  നടീനടന്മാരെ സംബന്ധിച്ച്  വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും പറഞ്ഞ അര്‍ജുന്‍, സിനിമാ മേഖലയിലേക്ക് വന്നപ്പോള്‍ അച്ഛന്റെ പേര് ചീത്ത ആക്കരുത് എന്ന് പലരും നര്‍മ്മ രൂപയാണ് തന്നോട് പറഞ്ഞിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

സുരേഷ് കൃഷ്ണ നന്ദു തുടങ്ങിയ പ്രതിഭാധനരായ നടന്മാര്‍ക്കൊപ്പം ഈ സിനിമയില്‍ അഭിനയിക്കാന്‍ ആയത് നടീനടന്മാര്‍ എന്ന നിലയില്‍ തങ്ങളെ ഏറെ സഹായിച്ചെന്നും അന്ന ബെന്നും അര്‍ജുനുംപറഞ്ഞു. അന്നയും അര്‍ജുനും  തമ്മില്‍ ഒരു ജോലി തങ്ങള്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്ന ആരാധകരുടെ കമന്റിനോട് 'ഒട്ടും പ്രതീക്ഷിക്കാത്തത് നല്‍കി ഞെട്ടിക്കേണ്ടേ' എന്നാണ്  താരങ്ങള്‍ നര്‍മ്മ രൂപേണ പ്രതികരിച്ചത്.

രോമാഞ്ചം സിനിമയ്ക്ക് പിന്നാലെ ഇറങ്ങിയ അച്ഛനെയും തന്നെയും ചേര്‍ത്തുള്ള ട്രോളുകള്‍ അച്ഛനും താനും ഏറെ ആസ്വദിച്ചെന്നും അര്‍ജുന്‍ പറഞ്ഞു.

 അന്താദൂന്‍, മോണിക്ക ഓ മൈ ഡാര്‍ലിംഗ് മുതലായ അത്യുഗ്രന്‍  സിനിമകള്‍ നിര്‍മ്മിച്ച മാച്ച് ബോക്‌സ് ഷോര്‍ട്‌സിന്റെ ആദ്യ മലയാള സിനിമയാണ് നവാഗതനായ അച്ചു വിനായക് സംവിധാനം ചെയ്യുന്ന ത്രിശങ്കു.അന്ന ബെന്‍, നന്ദു,സുരേഷ് കൃഷ്ണ, ഫാഹിം  എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങള്‍. രണ്ട് അമ്മാവന്മാര്‍ക്കൊപ്പം ഒളിച്ചോടുന്ന ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്ന സിനിമ, പക്കാ എന്റര്‍ടൈനര്‍ ആയിരിക്കുമെന്ന്  അന്ന് ബെന്നും അര്‍ജ്ജുനും പറയുന്നു.

arjun ashokan and anna ben movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES