Latest News

എ ആര്‍ റഹ്‌മാന്റെ ഭാര്യയ്ക്ക് തമിഴ് അറിയില്ലേ, വീട്ടില്‍ എന്താണ് സംസാരിക്കുന്നതെന്ന ചോദ്യവുമായി കസ്തൂരി; സ്്‌നേഹമാണ് എല്ലാത്തിനും വലുതെന്ന് മറുപടി നല്കി നടന്‍

Malayalilife
 എ ആര്‍ റഹ്‌മാന്റെ ഭാര്യയ്ക്ക് തമിഴ് അറിയില്ലേ, വീട്ടില്‍ എന്താണ് സംസാരിക്കുന്നതെന്ന ചോദ്യവുമായി കസ്തൂരി; സ്്‌നേഹമാണ് എല്ലാത്തിനും വലുതെന്ന് മറുപടി നല്കി നടന്‍

പൊതുവേദിയില്‍ ഭാര്യ സൈറ ബാനുവിനോട് തമിഴില്‍ സംസാരിക്കാനാവാശ്യ പ്പെടുന്ന സംഗീതസംവിധായകന്‍ എ.ആര്‍ റഹ്‌മാന്റെ വീഡിയോ ഏറെ ചര്‍ച്ചയായിരുന്നു. ഭാര്യക്ക് തമിഴറിയില്ലേ എന്നും ഹിന്ദിയില്‍ സംസാരിച്ചാല്‍ എന്താണെന്നുമൊക്കെ നിരവധി ചോദ്യങ്ങളാണ് വീഡിയോയ്ക്ക് താഴെ പലരും കമന്റ് ചെയ്തത്. 

വിവാദങ്ങളോട് ഇതുവരെയും മൗനം പാലിച്ച റഹ്‌മാന്‍ നടി കസ്തൂരിക്ക് നല്‍കിയ മറുപടി ഇപ്പോഴിതാ വൈറലായിരിക്കുകയാണ്.ഭാര്യയ്ക്ക് തമിഴറിയില്ലേ എന്ന കസ്തൂരിയുടെ ചോദ്യത്തിന് സ്നേഹത്തിനാണ് ബഹുമാനം എന്നാണ് റഹ്‌മാന്‍ മറുപടി നല്‍കിയത്. അതും തമിഴില്‍. എ.ആര്‍ റഹ്‌മാന്റെ ഭാര്യ തമിഴ് സംസാരിക്കില്ല എന്ന് വിശ്വസിക്കാനാവുന്നില്ലെന്നും ഇവര്‍ വീട്ടിലെന്താണ് സംസാരിക്കുന്നതെന്നറിയാന്‍ ആകാംഷയുണ്ടെന്നുമായിരുന്നു കസ്തൂരിയുടെ ട്വീറ്റ്.

ഇതിനാണ് മറുട്വീറ്റില്‍ റഹ്‌മാന്‍ കുറിക്കു കൊള്ളുന്ന മറുപടി നല്‍കിയത്. സ്നേഹമാണ് എല്ലാത്തിലും വലുത് എന്നര്‍ഥം വരുന്ന വരികള്‍ റഹ്‌മാന്‍ തമിഴില്‍ കുറിക്കുകയായിരുന്നു.?ട്വീറ്റിന് നിരവധി പേരാണ് റഹ്‌മാനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. അതോടൊപ്പം കസ്തൂരിയെ വിമര്‍ശിക്കാനും ആരും മറന്നില്ല. കസ്തൂരിക്കെന്തൊക്കെ അറിയണമെന്നായിരുന്നു ട്വിറ്ററില്‍ ഭൂരിഭാഗം ആളുകളുടെയും ചോദ്യം. 

ar rahman stands up for wife

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES