Latest News

ഗൗതം മേനോന്‍ പ്രണയനായകനായി മലയാളത്തിലേക്ക്; അനുരാഗം ചിത്രത്തിലേക്ക് എത്തിയത് ഒരിപാട് ഇഷ്ടപ്പെട്ടെന്ന് ഹിറ്റ് സംവിധായകന്‍; ചിത്രം നാളെ തിയേറ്ററുകളിലേക്ക്

Malayalilife
 ഗൗതം മേനോന്‍ പ്രണയനായകനായി മലയാളത്തിലേക്ക്; അനുരാഗം ചിത്രത്തിലേക്ക് എത്തിയത് ഒരിപാട് ഇഷ്ടപ്പെട്ടെന്ന് ഹിറ്റ് സംവിധായകന്‍; ചിത്രം നാളെ തിയേറ്ററുകളിലേക്ക്

നോഹര പ്രണയകഥകള്‍ പറഞ്ഞ് പ്രേക്ഷകരെ അമ്പരിപ്പിച്ച സംവിധായകനാണ് ഗൗതം വാസുദേവ് മേനോന്‍. ഇപ്പോളിതാ ആ ഹിറ്റ് സംവിധായകന്‍ അനുരാഗം എന്ന ചിത്രത്തിലൂടെ ആദ്യമായി മലയാളത്തില്‍ പ്രണയ നായകനായെത്തുകയാണ്. ഷഹദ് സംവിധാനം ചെയ്യുന്ന അനുരാഗത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ചിത്രത്തിലെ നായകനായ അശ്വിന്‍ ജോസ് ആണ്.

പല തലമുറകളുടെ പ്രണയം പറയുന്ന ചിത്രത്തിന്റെ കഥപറയാന്‍ ഗൗതം മേനോനെ കാണാന്‍ പോയ അനുഭവം എഴുത്തുകാരനും സംവിധായകനും പങ്ക് വച്ചതാണ് ശ്രദ്ധ നേടുന്നത്. 'വളരെ പേടിയോടെയാണ് അദ്ദേഹത്തെ കാണാന്‍ പോയത്, എന്നാല്‍ കൂള്‍ ആയിട്ടാണ് അദ്ദേഹം സ്വീകരിച്ചത്. കഥ മുഴുവന്‍ കേട്ട് ഇഷ്ടമായതിന് ശേഷം അദ്ദേഹം ഞങ്ങളോട് ഒകെ പറയുകയാണ് ഉണ്ടായത് '. 'പ്രണയ നായകന്‍മാരെ ഗിറ്റാറുമീട്ടാന്‍ പഠിപ്പിച്ച  സംവിധായകനെ ഈ  സിനിമയിലൂടെ പ്രണയിതാവായി അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്' ഷഹദും അശ്വിനും പറയുന്നു


മലയാളികളുടെ നിത്യ ഹരിത നായിക് ഷീലയും ചിത്രത്തില്‍ പ്രധാനവേഷത്തിലുണ്ട്. ഷീല കൂടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ''അനുരാഗം'' ഈ മാസം അഞ്ചിന് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. ഷഹദ് നിലമ്പൂരാണ് ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നേരത്തെ ചിത്രത്തിന്റെതായി പുറത്തുവന്ന പാട്ടുകളും ട്രെയിലറും ഒക്കെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ആയിരുന്നു. 

നേരത്തെ ചിത്രത്തിന്റെതായി പുറത്തുവന്ന പാട്ടുകളും ടീസറും ട്രെന്റില്‍ ഇടം നേടിയിരുന്നു. നിരവധി ഹിറ്റ് ഷോട്ട് ഫിലിമുകള്‍ക്കും ആല്‍ബം സോങ്ങുകള്‍ക്കും സംഗീതമൊരുക്കി പ്രശ്‌സതനായ ജോയല്‍ ജോണ്‍സാണ് ഈ സിനിമയിലെ പാട്ടുകള്‍ക്ക് സംഗീതം നല്‍കി പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.അനുരാഗം സിനിമയുടെ രചന ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്ന അശ്വിന്‍ ജോസിന്റെതാണ്. ഗൗതംവാസുദേവ മേനോനും ഷീലയ്ക്കും പുറമേ ജോണി ആന്റണി,ദേവയാനി, ഗൗരി ജി കിഷന്‍, മൂസി, ലെനാ, ദുര്‍ഗ കൃഷ്ണ, സുധീഷ്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങി നീണ്ട താരനിരയും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്.

ലക്ഷ്മി നാഥ് ക്രിയേഷന്‍സ് സത്യം സിനിമാസ് എന്നി ബാനറുകളില്‍ സുധീഷ് എന്‍, പ്രേമചന്ദ്രന്‍ എ.ജി എന്നിവരാണ് സിനിമ നിര്‍മ്മിക്കുന്നത്. സുരേഷ് ഗോപിയാണ് ഛായാഗ്രഹകന്‍. സംഗീതം ജോയല്‍ ജോണ്‍സ്. നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററായാ ലിജോ പോള്‍ ഈ സിനിമയുടെയും എഡിറ്റിങ്ങ് നിര്‍വ്വഹിച്ചിരിക്കുന്നത്. പാട്ടുകള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്, മോഹന്‍ രാജ്, ടിറ്റോ പി.തങ്കച്ചന്‍ എന്നിവരാണ്. കലാസംവിധാനം- അനീസ് നാടോടി, പ്രൊജറ്റ് ഡിസൈനര്‍- ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സനൂപ് ചങ്ങനാശ്ശേരി,സൗണ്ട് ഡിസൈന്‍- സിങ്ക് സിനിമ, സൗണ്ട് മിക്‌സിങ് -ഫസല്‍ എ ബക്കര്‍, കോസ്റ്റ്യൂം ഡിസൈന്‍- സുജിത്ത് സി.എസ്, മേക്കപ്പ്- അമല്‍ ചന്ദ്ര, ത്രില്‍സ് - മാഫിയ ശശി, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍- ബിനു കുര്യന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രവിഷ് നാഥ്,ഡിഐ- ലിജു പ്രഭാകര്‍, സ്റ്റില്‍സ്- ഡോണി സിറില്‍, പിആര്‍ & ഡിജിറ്റല്‍ മാര്‍ക്കറ്റിങ്- വൈശാഖ് സി. വടക്കേവീട്, എ.എസ് .ദിനേശ്, പബ്ലിസിറ്റി ഡിസൈന്‍സ്- യെല്ലോടൂത്ത്‌സ്.

Read more topics: # അനുരാഗം
anuragam movie will be released

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES