അഡ്വാന്‍സ് വാങ്ങിയിട്ടും സിനിമ തുടങ്ങാനിരിക്കെ ആന്റണി വര്‍ഗീസ് പിന്‍മാറിയെന്ന് ജൂഡ് ആന്തണി ജോസഫ് ആരോപിച്ചിരുന്നു. സംവിധായകന്‍ ജൂഡ് ആന്തണി ജോസഫിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടന്‍ ആന്റണി വര്‍ഗീസ് എന്ന പെപ്പെ. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിജയം തന്റെ ജീവിതം നശിപ്പിക്കാന്‍ ഉപയോഗിക്കുന്നുവെന്ന് ആന്റണി വര്‍ഗീസ് പറഞ്ഞു. ചെയ്യാനിരുന്ന ഒരു സിനിമയെ കുറിച്ച് ആശങ്കള്‍ വ്യക്തമാക്കിയപ്പോള്‍ ജൂഡ് ആന്തണി ജോസഫ് അസഭ്യം പറയുകയായിരുന്നുവെന്നും ആന്റണി വര്‍ഗീസ് വെളിപ്പെടുത്തി.
എനിക്ക് കഴിവില്ല, യോഗ്യതയില്ല എന്നെല്ലാം പറയുന്നത് കേട്ടു. അദ്ദേഹം ആരാണ് എന്റെ യോഗ്യത അളക്കാന്‍. ഈ പറയുന്നത് കേള്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു. 'ജൂഡ് ആന്റണിയുടെ സിനിമ ഞാന്‍ കുടുംബസമേതം പോയി കണ്ടതാണ്. ഗംഭീര സിനിമയാണ്.പക്ഷേ ആ സിനിമയ്ക്ക് ലഭിച്ച വിജയം എന്റെ ജീവിതം നശിപ്പിക്കാന്‍ ഉപയോഗിക്കുന്നു. അദ്ദേഹം അതിനെ ദുരുപയോഗം ചെയ്യുന്നു. ഇതെന്റെ ഭാവിയെയാണ് ബാധിക്കുന്നത്. എന്നെ വച്ച് സിനിമ എടുക്കാന്‍ പോകുന്ന നിര്‍മാതാക്കള്‍ എന്ത് വിചാരിക്കും. ഒരാള്‍ക്ക് വിജയം ഉണ്ടാകുമ്പോള്‍ അയാള്‍ പറഞ്ഞത് കേള്‍ക്കാന്‍ എല്ലാവരും ഉണ്ടാകും.െ
ജൂഡ് ആന്റണി എന്റെ ഇപ്പോള്‍ ആര്‍ഡിഎക്‌സ് എന്ന സിനിമ സംവിധാനം ചെയ്ത നഹാസിന്റെ പേര് വലിച്ചിട്ടു. ആരവം എന്ന സിനിമ നടക്കാതെ പോയത് ശാപം കൊണ്ടാണെന്ന്. ഒരു സംവിധായകന്‍ വളര്‍ന്ന് വരുന്ന സംവിധായകനെക്കുറിച്ച് ഇങ്ങനെയാണോ പറയുന്നത്. ആന്റണി വര്‍ഗീസ് ചോദിച്ചു.
എനിക്ക് കഴിവില്ല, യോഗ്യതയില്ല എന്നെല്ലാം പറയുന്നത് കേട്ടു. അദ്ദേഹം ആരാണ് എന്റെ യോഗ്യത അളക്കാന്‍. ഈ പറയുന്നത് കേള്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു. എനിക്ക് ലിജോ ജോസ് പെല്ലിശ്ശേരി അവസരം നല്‍കിയത് കൊണ്ടു മാത്രമാണ് ഞാന്‍ സിനിമയില്‍ വന്നത് എന്ന് അദ്ദേഹം പറഞ്ഞു. ആരെങ്കിലും അവസരം നല്‍കിയാണ് എല്ലാവരും സിനിമയില്‍ എത്തുന്നത്. ഞാന്‍ മാത്രമല്ല- ആന്റണി വര്‍ഗീസ് പറഞ്ഞു.
ഞാന്‍ നിര്‍മാതാവിന് പണം തിരികെ നല്‍കിയ ദിവസം 2020 ജനുവരി 27. ഞാന്‍ എന്റെ സഹോദരിയുടെ വിവാഹം നടത്തിയത് 2021 ജനുവരി 18. അതായത് അവരുടെ പണം തിരിച്ചു നല്‍കി ഒരു വര്‍ഷത്തിന് ശേഷമായിരുന്നു അനുജത്തിയുടെ വിവാഹം. എല്ലാ രേഖങ്ങളും എല്ലാവര്‍ക്കും പരിശോധിക്കാം. ചെയ്യാനിരുന്ന ആ സിനിമയുടെ സെക്കന്‍ഡ് ഫാഫില്‍ ആശയക്കുഴപ്പമുണ്ടായി. അതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ ജൂഡ് ആന്തണി അസഭ്യം പറയുകയാണ് ഉണ്ടായത്. തുടര്‍ന്നാണ് ഞാന്‍ സിനിമയില്‍ നിന്ന് പിന്‍മാറിയത്. സംഘടനകള്‍ വഴി തങ്ങള്‍ പരിഹരിച്ച പ്രശ്‌നം വീണ്ടും ഉയര്‍ത്തിക്കൊണ്ടു വരുന്നത് എന്തിനാണ് എന്നും ആന്റണി വര്‍ഗീസ് ചോദിച്ചു.
എന്റെ അമ്മ ജൂഡ് ആന്തണിക്ക് എതിരെ കേസ് നല്‍കിയിട്ടുണ്ട്. ഒരമ്മയ്ക്കും സഹിക്കാത്ത കാര്യമാണ് അദ്ദേഹം പറഞ്ഞത്. ജൂഡ് ആന്തണിയുടെ സിനിമയ്ക്ക് ലഭിച്ച വിജയം എന്റെ ജീവിതം നശിപ്പിക്കാന്‍ ഉപയോഗിക്കുകയാണ്. അദ്ദേഹം അതിനെ ദുരുപയോഗം ചെയ്യുന്നുവെന്നും ആന്റണി വര്‍ഗീസ് വ്യക്തമാക്കി.