നടനും നിര്‍മ്മാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ അമ്മ ഏലമ്മ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മരണാനന്തര ചടങ്ങുകള്‍ തിങ്കളാഴ്ച നടക്കും.
മലയാളത്തിലെ മുന്‍നിര സിനിമ നിര്‍മാതാക്കളില്‍ ഒരാളാണ് ആന്റണി പെരുമ്പാവൂര്‍.മോഹന്‍ലാലിന്റെ സാരഥിയായിരുന്ന ആന്റണി പെരുമ്പാവൂര്‍ 2000ലാണ് ആശിര്‍വാദ് സിനിമാസ് ആരംഭിക്കുന്നത്. നരസിംഹമായിരുന്നു ഈ ബാനറില്‍ നിര്‍മിച്ച ആദ്യ സിനിമ.
എലോണ്‍ ആണ് ആശീര്‍വാദിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം. മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസും ഈ ബാനറില്‍ തന്നെയാണ് ഒരുങ്ങുന്നത്.