Latest News

നിലം തൊടുന്ന മുടി സ്വന്തമാക്കാന്‍ രസികന്‍ യോഗാ ടിപ്‌സുമായി ആന്‍ഡ്രിയ ജെറിമീയ; ട്രോള്‍ രൂപേണയുടെ നടിയുടെ ചക്രാസന ചിത്രം ഏറ്റെടുത്ത് ആരാധകര്‍

Malayalilife
topbanner
നിലം തൊടുന്ന മുടി സ്വന്തമാക്കാന്‍ രസികന്‍ യോഗാ ടിപ്‌സുമായി ആന്‍ഡ്രിയ ജെറിമീയ; ട്രോള്‍ രൂപേണയുടെ നടിയുടെ ചക്രാസന ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ന്നയും റസൂലം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സില്‍ സ്ഥാനം പിടിച്ച നടിയാണ് ആന്‍ഡ്രിയ ജെറീമിയ. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം കഴിഞ്ഞ ദിവസം  ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രം ഏറെ വൈറലായിരിക്കുകയാണ്. യോഗ പരിശീലനം നടത്തുന്ന ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. ആരാധകര്‍ ചിത്രം ഏറ്റെടുത്തതോടെ ഒരു ലക്ഷത്തിനടുത്ത് ലവ് റിയാക്ഷനുകളാണ് താരത്തിന് ലഭിച്ചിരിക്കുന്നത്. ഇന്‍സ്റ്റയില്‍ ഏറെ സജീവമായ താരത്തിന് പത്ത് ലക്ഷത്തിലേറെ ഫോളോവേഴ്‌സുണ്ട്

യോഗ പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്ന നടി ആരാധകര്‍ക്കു മുന്നില്‍ വ്യത്യസ്തമായ 'അഭ്യാസ'വുമായാണ് എത്തിയത്.യോഗയിലെ ചക്രാസനമാണ് താന്‍ പരീക്ഷിച്ചു നോക്കിയതെന്ന് ആന്‍ഡ്രിയ ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. മുടി നിലം തൊടാനുള്ള ഏറ്റവും എളുപ്പമുള്ള വഴിയെന്ന തമാശ കലര്‍ത്തിയ അടിക്കുറിപ്പും.ആന്‍ഡ്രിയയുടെ ഈ ടിപ്‌സിന് ആരാധകരുടെ ഭാഗത്ത് നിന്നും നിരവധി കമന്റുകളാണ് വരുന്നത്.

പിന്നണി ഗായികയായി എത്തി പിന്നീട് സിനിമയിലേക്ക് രംഗപ്രവേശനം ചെയ്ത നടിയാണ് ആന്‍ഡ്രിയ ജെര്‍മിയ. ഡാന്‍സര്‍, മ്യൂസിക് കമ്പോസര്‍, മോഡല്‍ എന്നീ നിലകളിലും താരം അറിയപ്പെടുന്നു. തമിഴ്, മലയാളം, ഹിന്ദി സിനിമകളില്‍ നിറഞ്ഞ് നില്‍ക്കുന്ന ആന്‍ഡ്രിയ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ നായികയായി അന്നയും റസൂലും, മോഹന്‍ലാലിനോടൊപ്പം ലോഹം എന്നീ ചിത്രങ്ങളിലൂടെയാണ് മലയാളത്തിലും താരം എത്തിയത്.

തമിഴ് സിനിമയില്‍ തിരക്കുള്ള നായികയായിരുന്ന ആന്‍ഡ്രിയ കുറച്ചുകാലം സിനിമയില്‍ നിന്നും അകന്നു നിന്നിരുന്നു. കടുത്ത വിഷാദരോഗം കാരണമാണ് താന്‍ ബ്രേക്ക് എടുത്തതെന്നായിരുന്നു ആന്‍ഡ്രിയയുടെ വെളിപ്പെടുത്തല്‍. വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുക്കങ്ങളിലാണ് ആന്‍ഡ്രിയ ഇപ്പോള്‍.

വിജയ് -ലോകേഷ് കനകരാജ് ചിത്രം മാസ്റ്റര്‍ ആണ് താരം പുതിയതായി അഭിനയിക്കുന്നത്. ലോകേഷിനൊപ്പമുള്ള ചിത്രങ്ങളും താരം ഇന്‍സ്റ്റയില്‍ പങ്കുവെച്ചിട്ടുണ്ട്. അടുത്തിടെ വന്‍ വിജയമായ കാര്‍ത്തി ചിത്രം കൈദി ഒരുക്കിയ സംവിധായകനാണ് ലോകേഷ്.

 

 
 
 
 
 
 
 
 
 
 
 
 
 
 

The best way to let your hair down

andriya chakrasana yoga instagram

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES