Latest News

'അന്ന് സല്‍മാന്‍ ഖാനെ പോലെ മുടി വളര്‍ത്തി മോഡലിങിന് ഇറങ്ങിയപ്പോള്‍ കലാബോധം തീരെ ഇല്ലാത്ത ഞങ്ങളില്‍ നിന്നും അവന് കിട്ടിയത് വെറും പരിഹാസം മാത്രമായിരുന്നു;  ഹെലനിലൂടെ നായകനായി എത്തുന്ന നോബിള്‍ തോമസിനെക്കുറിച്ച് അജുവര്‍ഗീസ് പങ്ക് വച്ചതിങ്ങനെ

Malayalilife
topbanner
 'അന്ന് സല്‍മാന്‍ ഖാനെ പോലെ മുടി വളര്‍ത്തി മോഡലിങിന് ഇറങ്ങിയപ്പോള്‍ കലാബോധം തീരെ ഇല്ലാത്ത ഞങ്ങളില്‍ നിന്നും അവന് കിട്ടിയത് വെറും പരിഹാസം മാത്രമായിരുന്നു;  ഹെലനിലൂടെ നായകനായി എത്തുന്ന നോബിള്‍ തോമസിനെക്കുറിച്ച് അജുവര്‍ഗീസ് പങ്ക് വച്ചതിങ്ങനെ

കുമ്പളങ്ങി നൈറ്റ്സ് എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് അന്ന ബെന്‍. ചിത്രം പുറത്തിറങ്ങി നാളുകള്‍ കഴിഞ്ഞിട്ടും ബേബി മോള്‍ എന്ന കഥാപാത്രം പ്രേക്ഷകരെ വിട്ടു പോയിട്ടില്ല. കുമ്പളങ്ങി ശേഷം അന്ന ബെന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഹെലന്‍. ഹെലന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ അന്ന ബെന്‍ അവതരിപ്പിക്കുന്നത്. ചിത്ര റിലീസിനായി തയ്യാറെടുക്കുകയാണ്

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, അരവിന്ദന്റെ അതിഥികള്‍, ആനന്ദം എന്നീ ചിത്രങ്ങളുടെ പ്രൊഡ്യൂസറായ നോബിള്‍ തോമസാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. അജു വര്‍ഗീസും ചിത്രത്തിലൊരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. അജു കഴിഞ്ഞ ദിവസം നോബിളിനെക്കുറിച്ച് പങ്ക് വച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

മോഡലിങ് മോഹം ഉള്ളില്‍ കൊണ്ട് നടന്നിരുന്ന നോബിളിനെ അന്ന് താനും സുഹൃത്തുക്കളും ചേര്‍ന്ന് പരിഹസിച്ചത് 17 വര്‍ഷങ്ങള്‍ക്ക് ശേഷം ഓര്‍ത്തെടുക്കുകയാണ് അജു. ഒപ്പം നോബിള്‍ നായകനായെത്തുന്ന സന്തോഷവും അജു പങ്കുവയ്ക്കുന്നുണ്ട്. 2002-ല്‍ ചെന്നൈയിലെ കെസിജി കോളേജ് ഓഫ് ടെക്നോളജിയില്‍ വച്ചാണ് നോബിളിനെ ആദ്യമായി കണ്ടതെന്നും പിന്നീട് ഉണ്ടായ ചില രസകരമായ സംഭവങ്ങളുമാണ് അജു വര്‍ഗ്ഗീസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

അജു വര്‍ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഇത് നോബിള്‍.. നോബിള്‍ തോമസ്. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, അരവിന്ദന്റെ അതിഥികള്‍, ആനന്ദം എന്നീ ചിത്രങ്ങളുടെ പ്രൊഡ്യൂസര്‍. 2002-ല്‍ മദ്രാസിലെ കെസിജി കോളേജ് ഓഫ് ടെക്നോളജിയില്‍ വച്ചാണ് അവനെ ആദ്യമായി കാണുന്നത്. ഒരേ കോളേജ്, ഒരേ ബാച്ച്, ഒരേ ഹോസ്റ്റല്‍...എന്റെ ഓര്‍മ ശരി ആണെങ്കില്‍ തേര്‍ഡ് ഇയര്‍ ആണെന്ന് തോന്നുന്നു, നോബിള്‍ മുടി വളര്‍ത്താന്‍ തുടങ്ങി. വളര്‍ത്തി വളര്‍ത്തി ഒടുക്കം അന്നത്തെ സല്‍മാന്‍ ഖാന്‍ന്റെ തേരെ നാം സ്‌റ്റൈല്‍ വരെ എത്തി. പയ്യെ വണ്ണവും കുറയ്ക്കാന്‍ തുടങ്ങി. കാര്യം തിരക്കിയപ്പോള്‍ മോഡലിംഗ് രംഗത്തേക്ക് ഇറങ്ങാന്‍ ഉള്ള ഒരു പദ്ധതി ആണെന്ന് അറിഞ്ഞു.

ഒരു ഫോട്ടോഷൂട്ട് കിട്ടി പോലും. ഏതോ ഒരു മാഗസിന്‍! അങ്ങനെ കുറച്ചു നാളുകള്‍ക്കു ശേഷം നോബിള്‍ അതില്‍ വന്ന ഫോട്ടോ ഞങ്ങളെ കാണിച്ചു. ഒരുപാട് എക്സൈറ്റഡ് ആയിരുന്നു പുള്ളി. പക്ഷെ എന്ത് ചെയ്യാന്‍ ! കലാബോധം തീരെ ഇല്ലാത്ത ഞങ്ങളില്‍ നിന്നും അവന് കിട്ടിയത് വെറും പരിഹാസം മാത്രം. പറഞ്ഞു വരുന്നത് അതൊന്നും അല്ല. ഇത് 2019 ! 17 വര്‍ഷത്തിന് ശേഷം അദ്ദേഹം ഒരു സിനിമയില്‍ നായകനായി വരുകയാണ്. ഹെലന്‍ എന്നാണ് ആ ചിത്രത്തിന്റെ പേര്.

ഒരുവ്യക്തി ജീവിതത്തില്‍ ആത്മാര്‍ത്ഥമായി സ്വപ്നം കണ്ടിട്ടുണ്ടെങ്കില്‍, അതിനു വേണ്ടി ശ്രമിച്ചിട്ടുണ്ടെങ്കില്‍, അതിന് സമയം ഒരു പരിമിതിയേ അല്ല എന്ന് ഉള്ളതിന് ഏറ്റവും വലിയ ഉദാഹരണമാണ് അതിലെ അസര്‍ എന്ന അവന്റെ നായക കഥാപാത്രം. വൈകിയാണ് ഞാന്‍ അറിഞ്ഞത്, ഹെലന്‍ എന്ന സിനിമയുടെ തിരക്കഥയിലും അവന്റെ കൈകള്‍ ഉണ്ടെന്ന്. വീണ്ടും അവന്‍ എന്നെ ഞെട്ടിച്ചു !

2004 ഇല്‍ തുടങ്ങിയ സ്വപ്നം ഇന്ന് അതിനടുത്തു എത്തിയിരിക്കുകയാണ്. വിനീത് ഉള്‍പ്പടെ ഞങ്ങള്‍ കോളേജില്‍ പഠിച്ച എല്ലാ സുഹൃത്തുക്കളും അവന്റെ സന്തോഷത്തില്‍ പങ്കു ചേരുന്നു, അഭിമാനിക്കുന്നു, അതിലേറെ ആ സിനിമ കാണാന്‍ കാത്തിരിക്കുന്നു.


 

aju varghese viral fb post about helon actor nobil

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES