Latest News

ഇസ്‌ളാം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപണം; തമിഴ് ചിത്രം ഫര്‍ഹാന വിവാദത്തില്‍; പൊലീസ് സംരക്ഷണത്തില്‍ നടി ഐശ്വര്യ രാജേഷ്

Malayalilife
ഇസ്‌ളാം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപണം; തമിഴ് ചിത്രം ഫര്‍ഹാന വിവാദത്തില്‍; പൊലീസ് സംരക്ഷണത്തില്‍ നടി ഐശ്വര്യ രാജേഷ്

തിയേറ്റര്‍ റിലീസിന് ശേഷം വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ് ഐശ്വര്യ രാജേഷ് നായികയായ 'ഫര്‍ഹാന' എന്ന തമിഴ് ചിത്രം. നെല്‍സണ്‍ വെങ്കടേശന്‍ സംവിധാനം ചെയ്ത ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതിനേ തുടര്‍ന്ന് നായിക ഐശ്വര്യ രാജേഷിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. വിവാദങ്ങള്‍ വേദനാജനകമാണെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് പ്രതികരിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു പ്രതികരണം.

ഇസ്‌ളാം മതവികാരം വ്രണപ്പെടുത്തുന്നതാണ് ഫര്‍ഹാനയുടെ പ്രമേയമെന്ന് ആരോപണം ഉയര്‍ത്തി ഇന്ത്യന്‍ നാഷണല്‍ ലീഗ് അടക്കമുള്ള സംഘടനകളാണ് സിനിമയ്ക്ക് എതിരെ ശബ്ദമുയര്‍ത്തിയത്. മേയ് 12നാണ് ചിത്രം റിലീസ് ചെയ്തത്. സെല്‍വ രാഘവന്‍, ജിതിന്‍ രമേഷ്, മലയാളി താരം അനുമോള്‍, ഐശ്വര്യ ദത്ത തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.ഫോണിലൂടെ സെക്‌സ് ചാറ്റ് ചെയ്യുന്ന ജോലിയുള്ള യുവതിയുടെ കഥയാണ് ഫര്‍ഹാന.

മതസൗഹാര്‍ദം, സാമൂഹിക ഐക്യം, സ്നേഹം തുടങ്ങിയ വികാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഞങ്ങള്‍ സിനിമകള്‍ നിര്‍മ്മിക്കുകയും റിലീസ് ചെയ്യുകയും ചെയ്യുന്നത്. സര്‍ക്കാര്‍ കൃത്യമായി സെന്‍സര്‍ ചെയ്ത ഫര്‍ഹാന എന്ന ചിത്രത്തേക്കുറിച്ച് കുറച്ച് ആളുകള്‍ സൃഷ്ടിക്കുന്ന വിവാദങ്ങള്‍ വേദനാജനകമാണ്. ഫര്‍ഹാന ഒരു മതത്തിനോ വികാരത്തിനോ എതിരല്ല. നല്ല സിനിമകള്‍ നല്‍കുക മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. മതവികാരങ്ങള്‍ക്കോ വിശ്വാസങ്ങള്‍ക്കോ എതിരായി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ കഥകളില്‍ മനുഷ്യത്വത്തിന് എതിരായ ഒരു പ്രവൃത്തിയും അനുവദിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നില്ല. നമ്മുടെ സിനിമയെ കുറിച്ച് വിവാദങ്ങള്‍ ഉണ്ടാക്കുന്ന സഹോദരങ്ങള്‍ ഇത് മനസിലാക്കുമെന്ന് കരുതുന്നു. നമ്മുടെ തമിഴ്നാട് മതസൗഹാര്‍ദ്ദത്തിന്റെ പറുദീസയും കലാസൃഷ്ടികളെ നെഞ്ചേറ്റുന്ന നാടുമാണ്. സെന്‍സര്‍ ചെയ്ത സിനിമയെ റിലീസിന് മുമ്പ് തെറ്റിദ്ധാരണയുടെ പേരില്‍ എതിര്‍ക്കുകയും വിവാദങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നത് ശരിയല്ല. അതിനെ എതിര്‍ക്കുന്നവരെ ശരിയായ ധാരണയില്ലാത്തവരായി തോന്നിപ്പിക്കും. നൂറുകണക്കിനു പേരുടെ കഠിനാധ്വാനം കൊണ്ടാണ് ഒരു സിനിമ നിര്‍മ്മിക്കുന്നത്. പോരായ്മകളില്ലാത്ത സിനിമയെ തമിഴ് ആരാധകര്‍ പിന്തുണയ്ക്കും', ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് കുറിച്ചു.

aishwarya rajesh gets police nprotection

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES