Latest News

ജാനകിയെ തേടി രാഘവന്‍ ; ആദിപുരുഷ് ഒഫീഷ്യല്‍ ട്രെയിലര്‍ ലോഞ്ച് മെയ് 9 ന്

Malayalilife
 ജാനകിയെ തേടി രാഘവന്‍ ; ആദിപുരുഷ് ഒഫീഷ്യല്‍ ട്രെയിലര്‍ ലോഞ്ച് മെയ് 9 ന്

നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ  കാത്തിരിക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷിന്റെ ട്രെയിലര്‍ മെയ് 9 ന് റിലീസ് ചെയ്യും.

ലോകമെമ്പാടുമുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും തിയറ്ററുകളിലും ഒരേ സമയം ട്രെയിലര്‍ ഡ്രോപ്പ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.

 2023 മെയ് 9-ന് ആഗോളതലത്തില്‍ ട്രെയിലര്‍ ലോഞ്ച് ചെയ്തുകൊണ്ട് ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് ആദിപുരുഷ്. ചിത്രത്തിന്റെ മെഗാ ലോഞ്ച് പ്രഖ്യാപിച്ച് കൊണ്ട് പാന്‍-ഇന്ത്യന്‍ താരം പ്രഭാസിന്റെ രാഘവനായുള്ള പുതിയ പോസ്റ്ററും ആദിപുരുഷ് ടീം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. അമ്പും വില്ലുമേന്തി നില്‍ക്കുന്ന പ്രഭാസിനെയാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുന്നത്.


ടി- സീരിയസ്, റെട്രോഫൈല്‍സിന്റെ  ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്  എന്ന ത്രിഡി ചിത്രം.  ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അദ്ധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിക്കുക.കൂടാതെ, തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേക്കും  ഡബ് ചെയ്തിട്ടുണ്ട്.ഛായാഗ്രഹണം - ഭുവന്‍ ഗൗഡ ,    സംഗീത സംവിധാനം - രവി ബസ്രുര്‍ . എഡിറ്റിംഗ് -അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം ഹത്രെ. സംഗീതം - അജയ്- അതുല്‍.  പശ്ചാത്തല സംഗീതം - സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ.
ചിത്രം 2023 ജൂണ്‍ 16 ന് ആഗോളതലത്തില്‍ റിലീസ് ചെയ്യും.


 

Read more topics: # ആദിപുരുഷ്
adhipurush trailer release

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES