പ്രീഡിഗ്രി തോറ്റ് നിന്നപ്പോള്‍ സ്വകാര്യ ബസില്‍ ജോലിക്ക് കയറിയിരുന്നു; വെളിപ്പെടുത്തലുമായി സംവിധായകൻ ജോണി ആന്റണി

Malayalilife
topbanner
പ്രീഡിഗ്രി തോറ്റ് നിന്നപ്പോള്‍ സ്വകാര്യ ബസില്‍ ജോലിക്ക് കയറിയിരുന്നു; വെളിപ്പെടുത്തലുമായി സംവിധായകൻ ജോണി ആന്റണി

ലയാളികൾക്ക് ഏറെ സുപരിചിതനായ സംവിധായകനാണ് ജോണി ആന്റണി.നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച അദ്ദേഹം ഇപ്പോൾ സിനിമയ്ക്ക് മുന്‍പുള്ള തന്റെ തൊഴില്‍ മേഖലയെക്കുറിച്ച്‌ തുറന്നു സംസാരിക്കുകയാണ്.  പ്രീഡിഗ്രി തോറ്റ് നിന്ന സമയം ഒരു  സ്വകാര്യ ബസില്‍  ജോലിക്ക് കയറിയ അനുഭവത്തെക്കുറിച്ചാണ് ഇപ്പോൾ സംവിധായകൻ മനസ്സ് തുറക്കുന്നത്.

'പ്രീഡിഗ്രി തോറ്റു നിന്നപ്പോഴാണ് നാട്ടുകാരനായ ജോയി മോന്‍റെ ഗ്രേസ് ബസില്‍ കണ്ടക്ടറായത്. മീശ കുരുക്കാത്ത കണ്ടക്ടര്‍ നാട്ടുകാര്‍ക്കൊരു അതിശയമായിരുന്നു. കോട്ടയം - എരുമേലി റൂട്ടിലായിരുന്നു ഞാന്‍ ജോലി ചെയ്തത്. എരുമേലിയിലാണ് സ്റ്റേ. സെക്കന്റ് ഷോയ്ക്ക് ഡ്രൈവറെയും ക്ലീനറെയും നിര്‍ബന്ധിച്ച്‌ സിനിമയ്ക്ക് കൊണ്ടുപോയത് ഞാനാണ്‌. തിരിച്ചെത്തിയപ്പോള്‍ മ്യൂസിക് സിസ്റ്റം ആരോ അടിച്ചോണ്ട് പോയി. പോലീസ് വന്നപ്പോള്‍ ഉണരാത്തതിനാല്‍ മൂക്ക് പൊത്തിപ്പിടിച്ച്‌ ശ്വാസം മുട്ടിച്ചാണ് എന്നെ ഉണര്‍ത്തിയത്. 

എഴുന്നേറ്റ പാടേ എസ്‌ഐയുടെ കമന്റ് ഇവനൊക്കെയല്ലേ വണ്ടിയുടെ സെറ്റ് അല്ല ചേസ് ആയാലും അത്ഭുതപ്പെടേണ്ട. ബസില്‍ ജോലി ചെയ്യുമ്ബോള്‍ നല്ല തിരക്കായിരുന്നു. എനിക്കിച്ചിരി ആത്മാര്‍ഥത കൂടുതലായിരുന്നു. 300 രൂപ വരേണ്ട ഒരു ചാലിന് 296 ഒക്കെയേ ചിലപ്പോള്‍ കിട്ടൂ. അപ്പോള്‍ നാല് രൂപ ഞാന്‍ കയ്യില്‍ നിന്ന് എഴുതികളയും. എന്‍റെ നാലു പോയാലും ജോയി മോന് സന്തോഷമാകണം അത്രേയുള്ളൂ'

When i fail my pre degree exam i got a job into a private bus

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES