ടൊവിനോയുടെ സിനിമയാകുമ്പോള്‍ ഇതില്‍ ലിപ് ലോക്ക് ഉണ്ടോ? അങ്ങനെ ആണെങ്കില്‍ പടം ചെയ്യുന്നില്ലെന്ന് റേബ; ഫോറന്‍സികിന്റെ കഥപറയാനായി അണിയറപ്രവര്‍ത്തകര്‍ റേബയുടെ അടുക്കല്‍ ചെന്നപ്പോള്‍ ഉണ്ടായ രസകരമായ സംഭവം വെളിപ്പെടുത്തി ടോവീനോ

Malayalilife
topbanner
ടൊവിനോയുടെ സിനിമയാകുമ്പോള്‍ ഇതില്‍ ലിപ് ലോക്ക് ഉണ്ടോ? അങ്ങനെ ആണെങ്കില്‍ പടം ചെയ്യുന്നില്ലെന്ന് റേബ; ഫോറന്‍സികിന്റെ കഥപറയാനായി അണിയറപ്രവര്‍ത്തകര്‍ റേബയുടെ അടുക്കല്‍ ചെന്നപ്പോള്‍ ഉണ്ടായ രസകരമായ സംഭവം വെളിപ്പെടുത്തി ടോവീനോ

ടൊവിനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം ഫോറന്‍സിക് അണിയറയില്‍ റിലീസിനൊരുങ്ങുകയാണ്. മലയാള സിനിമാചരിത്രത്തില്‍ ഒരു ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥന്റെ കഥാപാത്രം നായകനാകുന്ന ത്രില്ലര്‍ സിനിമയെന്ന പ്രത്യേകതയോടെയാണ് ചിത്രം എത്തുന്നത്. മംമ്താ മോഹന്‍ദാസാണ് ചിത്രത്തില്‍ നായികയാവുന്നത്.ചിത്രത്തില്‍ ഒരു പ്രധാന റോളില്‍ റേബ മോണിക്കയും എത്തുന്നുണ്ട്. 

എന്നാല്‍ ഈ ചിത്രത്തിനായി ഫോറന്‍സിക്കിന്റെ അണിയറ പ്രവര്‍ത്തകര്‍ റേബയെ സമീപിച്ചപ്പോഴുണ്ടായ രസകരമായ സംഭവം ടൊവനോ വെളിപ്പെടുത്തിയതാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

ഫോറന്‍സിക്കിന്റെ കഥ റേബയുടെ അടുത്ത് പറയാന്‍ ചെന്ന സമയത്ത് റേബ ടൊവിനോയുടെ സിനിമ, ഇതില്‍ ലിപ് ലോക്ക് ഉണ്ടോ എന്ന് ചോദിച്ചുവെന്നാണ് ടോവിനോ പറയുന്നത്. അപ്പോള്‍ തന്നെ ഇവര്‍ ഉണ്ടെന്ന് പറയുകയും, അങ്ങനെ ആണെങ്കില്‍ ഈ പടം ചെയ്യുന്നില്ലെന്ന് റേബ പറഞ്ഞെന്നുമാണ് കഥകള്‍'

റിതിക സേവ്യര്‍ ഐപിഎസ് എന്ന കഥാപാത്രമായാണ് മംമ്ത എത്തുന്നത്. സൈജു കുറുപ്പ്, ധനേഷ് ആനന്ദ് ഗിജു ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തിനായി തിരക്കഥ എഴുതിയിരിക്കുന്നതും അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ്. സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അഖില്‍ ജോര്‍ജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജെയ്ക്‌സ് ബിജോയ് ആണ് സംഗീതം. 

Tovino says aboiut forensic shooting

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES