ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുമെന്ന് പ്രഖ്യാപിച്ച് നടന്‍ വരുണ്‍ ധവാന്‍;കൈയ്യടി നൽകി സോഷ്യൽ മീഡിയ

Malayalilife
topbanner
 ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുമെന്ന് പ്രഖ്യാപിച്ച് നടന്‍ വരുണ്‍ ധവാന്‍;കൈയ്യടി നൽകി സോഷ്യൽ മീഡിയ

കോവിഡ് 19 പ്രതിസന്ധി  തുടരുന്ന പശ്ചാത്തലത്തിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതേ തുടർന്ന് ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുമെന്ന് പ്രഖ്യാപിച്ച് നടന്‍ വരുണ്‍ ധവാന്‍ രംഗത്ത് എത്തി. ഈ പ്രതിസന്ധി ഘട്ടത്തില്‍ വീടില്ലാത്തവരുടെ ദുരിതങ്ങള്‍ ഓര്‍ത്ത് തന്റെ ഹൃദയം വിങ്ങുകയാണെന്നും ആവശ്യക്കാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഭക്ഷണം നല്‍കുമെന്ന് വരുണ്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്.

”ലോക്ഡൗണില്‍ വീട്ടില്‍ കഴിയുന്ന ഓരോ ദിവസം, ഈ പ്രതിസന്ധി ഘട്ടത്തില്‍ വീടില്ലാത്താവരുടെ ദുരിതം ഓര്‍ത്ത് എന്റെ ഹൃദയം വിങ്ങുകയാണ്. വീടും ജോലിയും ഇല്ലാത്ത ദരിദ്രര്‍ക്ക് ഞാന്‍ ഭക്ഷണം നല്‍കും. ജീവന്‍ പണയപ്പെടുത്തി പ്രവര്‍ത്തിക്കുന്ന എല്ലാവരോടും എനിക്ക് ആദരവുണ്ട്. ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും ഭക്ഷണം നല്‍കും. താജ് പബ്ലിക് സര്‍വീസ് വെല്‍ഫെയര്‍ ട്രസ്റ്റ് വഴി ഭക്ഷണം വിതരണം ചെയ്യും. ഇത് ഒരു ചെറിയ സ്റ്റെപ്പാണ്. എന്നാല്‍ ഇതുപോലുള്ള ഒരു പ്രതിസന്ധി ഘട്ടത്തില്‍, ഞങ്ങള്‍ ഓരോ സ്റ്റെപ്പും കണക്കാക്കേണ്ടതുണ്ട്. എനിക്ക് കഴിയുന്നതെല്ലാം തുടര്‍ന്നും ഞാന്‍ ചെയ്യും” എന്ന് വരുണ്‍ ഇൻസ്റാഗ്രാമിലൂടെ വ്യക്തമാക്കുകയും ചെയ്‌തു.

അതേ സമയം ഈ നീണ്ട പോരാട്ടില്‍ ഒന്നിച്ചു പോരാടണമെന്നും താരം ക്യാപ്ഷനായി നൽകുകയും ചെയ്തു. താരത്തിന്റെ പുതിയ തീരുമാനത്തിന് കൈയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.പിഎം കെയേര്‍സ് ഫണ്ടിലേക്കും താരം സഹായധനം ഇതോടകം തന്നെ പ്രഖ്യാപിക്കുകയും ചെയ്‌തു.

 

To feed those who are in distress said varun dhawan

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES