ദി കേരള സ്റ്റോറി എന്ന ചിത്രം ആദ്യ ആഴ്ചയില്‍ തന്നെ 100 കോടി ക്ലബില്‍ കടന്നിരുന്നു. സിനിമ നൂറ് കോടി ക്ലബില്‍ ഇടം നേടിയിട്ടുണ്ട്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള കഥയാണെന്നാണ് സിനിമയുടെ സംവിധയകനും നടിമാരും മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇപ്പോളിതാ ചിത്രത്തെക്കുറിച്ച് സംവിധായകനും നടിയും പ്രതികരിച്ചിരിക്കുകയാണ്.
രാജ്യം മുഴുവന്‍ ചിത്രത്തിന്റെ ടിക്കറ്റ് നിരക്കില്‍ ഇളവ് വരുത്തണം. പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനായി ലോകം മുഴുവന്‍ ചിത്രം പ്രദര്‍ശിപ്പിക്കണം. കൂടാതെ ചിത്രത്തെ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും സുദീപ്‌തോ സെന്‍ പറഞ്ഞു.
'നൂറ് കോടി കളക്ഷന്‍ നേടിയെന്ന് പറയുന്നത് യഥാര്‍ത്ഥത്തില്‍ അര്‍ത്ഥമാക്കുന്നത് ഒരുപാട് പേര്‍ ഈ സിനിമ സ്വീകരിച്ചുവെന്നാണ്. പ്രമോഷനുകള്‍ക്കും പബ്ലിസിറ്റിക്കുമായി നിങ്ങള്‍ക്ക് ധാരാളം പണം ചിലവഴിക്കാം, എന്നാല്‍ ഒരാളുടെ ഹൃദയത്തില്‍ ഇടം നേടുകയെന്നത് ഏറെ പ്രയാസമാണ്. അത് നിങ്ങള്‍ക്ക് വിലയ്ക്ക് വാങ്ങാനാകില്ല. ഇന്ത്യയിലെ മാത്രമല്ല ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയത്തില്‍ എത്താന്‍ എനിക്ക് സാധിച്ചു. യു.എസ്.എ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. തീവ്രവാദം ഒരു യഥാര്‍ത്ഥ കാര്യമായതിനാല്‍ ആളുകള്‍ അത് കാണുന്നു.നിരവധി പേര്‍ സന്ദേശം അയക്കാറുണ്ടെന്നും നടിയും പങ്ക് വച്ചു.
'മോളേ എങ്ങനെയുണ്ട്? എങ്ങനെ ഈ സിനിമ ചെയ്തു'വെന്നാണ് തീയേറ്ററില്‍ നിന്ന് ഒരു ആന്റി ചോദിച്ചത്. ഞങ്ങള്‍ ഒരുപാട് കരഞ്ഞെന്നും അവര്‍ പറഞ്ഞു. 'ആദാ, നിനക്ക് എങ്ങനെയുണ്ട്, എന്തെങ്കിലും സഹായം ആവശ്യമുണ്ടോയെന്ന് മനശാസ്ത്രജ്ഞന്‍ ചോദിച്ചു. സിനിമ കണ്ട എല്ലാവരും എന്നെക്കുറിച്ചാണ് ചോദിക്കുന്നത്. സത്യം പറഞ്ഞാല്‍, ഞാന്‍ ഇതില്‍ നിന്ന് പുറത്തുകടന്നിട്ടില്ല. ആ വികാരങ്ങളെല്ലാം ഇപ്പോഴും എന്നിലുണ്ട്, ഒരു സമാധാനവും തോന്നുന്നില്ല.എല്ലാം പെട്ടെന്ന് സംഭവിച്ചു, ഒരുപാട് കാര്യങ്ങള്‍ സംഭവിക്കുന്നു, എന്റെ വികാരങ്ങള്‍ എങ്ങോട്ടാണ് പോകുന്നതെന്ന് എനിക്കറിയില്ല അറിയില്ല.' -നടി പറഞ്ഞു.
അതേസമയം, ആദാ ശര്‍മ്മയും സുദീപ്തോ സെന്നും വാഹനാപകടത്തില്‍പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കരീംനഗറില്‍ 'ഹിന്ദു ഏക്താ യാത്ര'യില്‍ പങ്കെടുക്കാനുള്ള യാത്രക്കിടെയായിരുന്നു അപകടം. തങ്ങള്‍ അപകടനില തരണം ചെയ്തതായി നടി നേരത്തെ പ്രതികരിച്ചിരുന്നു.
ചിത്രത്തിന് ലഭിച്ച സ്വീകരണം തന്നെ കൂടുതല്‍ ഉത്തരവാദിത്വമുള്ളവനാക്കുന്നുവെന്നും അനുഗ്രഹീതനാകുന്നതായി തോന്നുന്നുവെന്നും സംവിധായകന്‍ നേരത്തെ പങ്ക് വച്ചിരുന്നു. ചിത്രത്തിന് ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകള്‍ പ്രദര്‍ശനം നികുതിമുക്തമാക്കിയിരുന്നു. ഇതാകാം കളക്ഷന്‍ വര്‍ദ്ധിക്കാന്‍ ഇടയായതെന്നും കരുതുന്നു. 40 രാജ്യങ്ങളില്‍കൂടി ദി കേരള സ്റ്റോറി പ്രദര്‍ശനത്തിന് എത്തുകയാണ്.
അതേസമയം ഉള്ളടക്കത്തിന്റെ പേരില്‍ സുപ്രീംകോടതി വരെയെത്തിയ കേരള സ്റ്റോറിക്കെതിരെ കേരളത്തിന് പുറമേ തമിഴ്നാട്ടിലും ബംഗാളിലും വികാരമുണ്ടായിരുന്നു. തമിഴ്നാട്ടില്‍ റിലീസിന് പിന്നാലെ ചിത്രത്തിന്റെ പ്രദര്‍ശനം അവസാനിപ്പിച്ചിരുന്നു. ബംഗാളില്‍ പ്രദര്‍ശനവിലക്കുമുണ്ടായി. വിവരം മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിക്കുകയും ചെയ്തു.