സാനിയ ഈയ്യപ്പന്റെ സൗന്ദര്യ രഹസ്യം ഇതോ? ഇത്രയൊക്കെ ചെയ്യാന്‍ എങ്ങനെ സമയം കിട്ടുന്നുവെന്ന് അമ്പരന്ന് ആരാധകര്‍

Malayalilife
topbanner
സാനിയ ഈയ്യപ്പന്റെ സൗന്ദര്യ രഹസ്യം ഇതോ? ഇത്രയൊക്കെ ചെയ്യാന്‍ എങ്ങനെ സമയം കിട്ടുന്നുവെന്ന് അമ്പരന്ന് ആരാധകര്‍

ബാലതാരമായി എത്തി മലയാള സിനിമയില്‍ തന്റെതായ സ്ഥാനം കണ്ടെത്തിയ താരമാണ് സാനിയ ഇയ്യപ്പന്‍. സിനിമകളെക്കാള്‍ ഫോട്ടോഷൂട്ടുകളാണ് താരം അധികവും നടത്താറുള്ളത്. അഭിനയത്തെക്കാള്‍ മികച്ച ഒരു നര്‍ത്തകി കൂടിയാണ് സാനിയ ഇയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെയാണ് താരം അഭിനയത്തിലേക്ക് എത്തുന്നത്. നിര്‍ത്തത്തിനും അഭിനയത്തിനും പുറമേ യൂട്യൂബ് ചാനലുമായി സജീവയാണ് താരം.

ഇപ്പോഴിതാ തന്റെ സൗന്ദര്യത്തിന്റെ രഹസ്യം പങ്കുവെച്ച് നടി എത്തിയിരിക്കയാണ്. സാനിയ ഇയ്യപ്പന്‍ എന്ന യൂട്യൂബ് ചാനലിലൂടെയാണ് താരം തന്റെ സൗന്ദര്യ രഹസ്യം പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ... മുട്ടയുടെ വെള്ള, കറ്റാര്‍ വാഴ, നാരങ്ങ, എന്നിവ മിക്സ് ചെയ്താണ് മുഖം ക്ലീന്‍ ചെയ്യുന്നത്. ഇത് കണ്ണിനടയിലെ കറുപ്പ് മാറ്റും. മുഖക്കുരു മാറാനും വെളുക്കാനുമാണ് ഇത് ഉപയോഗിക്കുന്നത്. ഇതിന് ശേഷം തൈര്, അരിപ്പൊടി, പഞ്ചസാര, എന്നിവ ചേര്‍ത്ത് ഫെയ്സ് സ്‌ക്രബ് ചെയ്യുന്നു. 15 മിനിറ്റിന് ശേഷം ഇത് കഴുകി കളയും. ഇതിന് ശേഷം മഞ്ഞള്‍പ്പൊടി, തൈര്, ചെറുനാരങ്ങ, എന്നിവ ചേര്‍ത്ത് തയ്യാറാക്കിയിരിക്കുന്ന ഫേസ് പാക്ക് ഉപയോഗിക്കുന്നു.

തന്റെ സൗന്ദര്യ ബ്യൂട്ടി സീക്രട്ട് പങ്കുവെയ്ക്കാനുളള കാരണവും സാനിയ വീഡിയോയിലൂടെ വെളിപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി ഇതിനെ കുറിച്ച് പലരം തന്നോട് ചോദിച്ചിരുന്നു. അതുകൊണ്ടാണ് ഇങ്ങനെയൊരു വീഡിയോ ചെയ്തതെന്നും സാനിയ പറഞ്ഞു. ചര്‍മ സംരക്ഷണത്തിന് വീട്ടിലുള്ള വസ്തുക്കള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. അതെ സമയം തനിയ്ക്ക് ഇത യോജിക്കുന്നത് കൊണ്ട് എല്ലാവര്‍ക്കും ഇത് അനിയോജ്യമാകണമെന്നില്ലെന്നും സാനിയ പറയുന്നു. അതേസമയം ഇത്രയും സമയമൊക്കെ സൗന്ദര്യസംരക്ഷണത്തിന് ചിലവാക്കാനുണ്ടോ എന്നൊക്കെ ട്രോളുമായി ആരാധകര്‍ എത്തുന്നുണ്ട്.

ക്വീന്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ച് സാനിയ ചെറിയ സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു. നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറില്‍ ജാന്‍വി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പതിനെട്ടാം പടി, പ്രേതം2 തുടങ്ങിയ ചിത്രങ്ങളും താരത്തിന്റെ കരിയറിലെ മികച്ച സിനിമകളായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സാനിയ.

Read more topics: # The Beauty Of Saniya eyyappan
The Beauty Of Saniya eyyappan

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES