തെന്നിന്ത്യന്‍ ചലച്ചിത്ര പ്രേമികളുടെ ഇഷ്ട ജോഡിയാണ് സൂര്യയും ജ്യോതികയും. താരങ്ങളുടെ പ്രണയവും വിവാഹവും ജീവിതവുമെല്ലാം ആരാധകര്‍ ആഘോഷമാക്കിയതാണ്.2006ല്‍ ആയിരുന്നു സൂര്യ - ജ്യോതിക വിവാഹം. രണ്ടു മക്കളാണ് ഇവര്‍ക്കുളളത്. മൂത്ത മകള്‍ ദിയയും ഇളയ മകന്‍ ദേവും. അടുത്തിടെയാണ് ഇവര്‍ മുംബൈയിലേക്ക് താമസം മാറിയത്. ഭര്‍ത്താവെന്ന നിലയില്‍ ജ്യോതിക സൂര്യയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ തരംഗമായി മാറുകയാണ്.
ഇത്ര വര്‍ഷമായിട്ടും തമ്മില്‍ത്തമ്മില്‍ ഒരു വഴക്കുപോലും ഉണ്ടായിട്ടില്ല എന്നും നടന്‍, ഭര്‍ത്താവ്, അച്ഛന്‍ തുടങ്ങിയ നിലകളില്‍ സൂര്യ സമ്പൂര്‍ണന്‍ ആണെന്നുമാണ് ജ്യോതിക പറയുന്നത്. ''വൈകിട്ട് ആറ് മണിക്ക് സൂര്യ വീട്ടില്‍ വന്നാല്‍ പിന്നെ അച്ഛനും ഗൃഹനാഥനുമാണ്. കുട്ടികള്‍ക്കൊപ്പം കളിക്കുകയും, അവര്‍ക്കു ഭക്ഷണം നല്‍കുകയും ചെയ്യും. അവരെ സിനിമയ്ക്ക് കൊണ്ടുപോകും. കുട്ടികളുടെ സ്‌കൂളിലെ സ്പോര്‍ട്സ് ഡേ അല്ലെങ്കില്‍ ആനുവല്‍ ഡേ പോലുള്ളവ വന്നാല്‍ അത് പ്രത്യേകം കലണ്ടറില്‍ മാര്‍ക്ക് ചെയ്യും. ആ ദിവസങ്ങളില്‍ സൂര്യ ഷൂട്ടിംഗ് വേണ്ടെന്നു വയ്ക്കും'', ജ്യോതിക പറഞ്ഞു.