മലയാളത്തിന്റെ പ്രിയ നടന് മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ജനത മോഷന്‍ പിക്ച്ചേഴ്സ് ഒരുക്കിയ തോല്‍പ്പാവക്കൂത്ത് വീഡിയോ ശ്രദ്ധ നേടുന്നു.നടരാജനോ , ഗജവീരനോ . നടനഗന്ധര്വ്വനോ എന്ന ഗാനത്തിന് പിന്നില്‍ മോഹന്‍ലാലിന്റെ കഥാപാത്രങ്ങള്‍ നിറയുന്ന തോല്പാവക്കൂത്തിന്റെ പശ്ചാത്തലത്തിലാണ് ദൃശ്യങ്ങള്‍ ആണ് നിറയുന്നത്.
ഡോ. മധു വാസുദേവിന്റെ രചനയില്‍ ശ്രീവല്സന് ജെ മേനോന് സംഗീതം നിര്‍വഹിച്ച പാട്ടിലൂടെയാണ് ലാലിന് ആദരം. ഗാനം ആലപിച്ചതും ശ്രീവത്സന്‍ ജെ. മേനോന് ആണ് . കൂനത്തറ തോല്‍പ്പാവക്കൂത്ത് സംഘത്തിലെ കെ. വിശ്വനാഥ പുലവരും വിപിന്‍ വിശ്വനാഥ പുലവരും ചേര്‍ന്നാണ് കൂത്ത് ഒരുക്കിയത്. ഏറ്റവും പുതിയ ചിത്രമായ മലൈക്കോട്ടെ വാലിബന്റെ ദൃശ്യങ്ങളോടെയാണ് ഗാനരംഗം അവസാനിക്കുന്നത്.
തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബു, നിര്‍മ്മാതാവ് ഉണ്ണി രവീന്ദ്രന് എന്നിവരുടെ നേതൃത്വത്തിലുള്ള ജനത മോഷന്‍ പിക്ചേഴ്സിന്റെ യൂട്യൂബിലാണ് ഗാനം റിലീസ് ചെയ്തത്.