സൗന്ദര്യ രജനികാന്തിന്റെ ആഡംബര വാഹനത്തിന്റെ താക്കോല്‍ നഷ്ടപ്പെട്ടു. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്ത് തേനാംപാട്ട് പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തന്റെ വാഹനമായ എസ്യുവിയുടെ താക്കോല്‍ സൂക്ഷിച്ചിരുന്ന പൗച്ചടക്കം കാണാനില്ലെന്നാണ് സൗന്ദര്യ രജനികാന്തിന്റെ പരാതി. ചെന്നൈയിലെ സ്വകാര്യ കോളജിലെ ചടങ്ങിന് പോകാനായി മറ്റൊരു കാര്‍ ഉപയോഗിച്ച ദിവസമാണ് എസ്യുവിയുടെ താക്കോല്‍ നഷ്ടപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നത്.
ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ലഭിക്കണമെങ്കില്‍ ഒറിജിനല്‍ താക്കോല്‍ കാണാനില്ലെന്ന പൊലീസ് പരാതി ആവശ്യമാണ്. ഇതിനാലാണ് പരാതി നല്‍കിയത്. സമീപകാലത്ത് സൗന്ദര്യയുടെ സഹോദരി ഐശ്വര്യയുടെ വീട്ടില്‍ നടന്ന മോഷണ സംഭവവും വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. പോലീസ് അന്വേഷണത്തില്‍ വീട്ടു ജോലിക്കാരിയടക്കം മൂന്നു പേരെ പിടികൂടുകയായിരുന്നു