ടിക്ക് ടോക്കിനോട് ഗുഡ് ബൈ പറഞ്ഞ് സൗഭാഗ്യ വെങ്കിടേഷ്; മികച്ച തീരുമാനം എന്ന് ആരാധകർ

Malayalilife
topbanner
ടിക്ക് ടോക്കിനോട്  ഗുഡ് ബൈ പറഞ്ഞ് സൗഭാഗ്യ വെങ്കിടേഷ്; മികച്ച തീരുമാനം എന്ന് ആരാധകർ

ലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരപുത്രിയാണ് സൗഭാഗ്യ വെങ്കിടേഷ്. അഭിനേത്രിയും നര്‍ത്തകിയുമായ സൗഭാഗ്യ ഇപ്പോൾ തന്റെ ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്തുവെന്നറിയിച്ച്  രംഗത്ത് എത്തിയിരിക്കുകയാണ്. താരപുത്രി ഇതേക്കുറിച്ച്  ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു വ്യക്തമാക്കിയത്. താരത്തിന്റെ പോസ്റ്റ് ഇതിനോടകം തന്നെ വൈറലായി മാറുകയും ചെയ്‌തിരിക്കുകയാണ്.   

ടിക് ടോകിനും 1.5 മില്യന്‍ ഫോളോവേഴ്‌സിനും ഗുഡ്‌ബൈ. ഈ നിരോധനം എന്നെ തകർത്തോ എന്നു ചോദിച്ചവരോട് ; ഇതൊരു ടിക്ടോക് ആപ്പ് മാത്രമാണ്, സൗഭാഗ്യ വെങ്കിടേഷ് അല്ല. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം എന്തും ഒരു മാധ്യമവും പ്ലാറ്റ്ഫോമും ആകാമെന്നായിരുന്നു സൗഭാഗ്യ കുറിച്ചിരിക്കുന്നത്.  മികച്ച തീരുമാനമാണ് ഇതെന്നായിരുന്നു ആരാധകർ നൽകിയിരിക്കുന്ന കമന്റ്. 

ഇന്ത്യ ടിക് ടോക്, ഷെയര്‍ ചാറ്റ്, യുസി ബ്രൗസര്‍, ഹലോ, ക്ലബ് ഫാക്ടറി, എക്‌സെന്‍ഡര്‍, വൈറസ് ക്ലീനര്‍ തുടങ്ങി 50 ചൈനീസ് ആപ്പുകളാണ്  നിരോധിച്ചിരിക്കുന്നത്.  സൗഭാഗ്യ തന്റെ തീരുമാനം ടിക് ടോക് നിരോധിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയായാണ് വ്യക്തമാക്കിയത്.  താരപുത്രി രംഗത്ത് എത്തിയിരിക്കുന്നത് ഡിലീറ്റ് ചെയ്യുന്നതിന്റെ സ്‌ക്രീന്‍ ഷോട്ടുമായാണ്.  ടിക് ടോകില്‍ താരത്തെ ഫോളോ ചെയ്തിരുന്നത് 15 ലക്ഷം പേരായിരുന്നു.

Soubhagya Venkatesh say Goodbye to Tik Tok

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES