താരസംഗമ വേദിയായി മണ്ഡോദരി - ലോലിതന്‍ റിസപ്ഷന്‍; വിവാഹ വിരുന്നിന്റെ വീഡിയോ ആഘോഷമാക്കി ആരാധകര്‍

Malayalilife
topbanner
 താരസംഗമ വേദിയായി മണ്ഡോദരി - ലോലിതന്‍ റിസപ്ഷന്‍; വിവാഹ വിരുന്നിന്റെ വീഡിയോ ആഘോഷമാക്കി ആരാധകര്‍

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രങ്ങളായ മണ്ഡോദരി - ലോലിതന്‍ വിവാഹ റിസപ്ഷന്‍ വീഡിയോ വൈറലാകുന്നു. ശ്രീകുമാറിന്റെയും സ്‌നേഹയുടെയും സീരിയലുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയരായ എസ് പി ശ്രീകുമാറും സ്‌നേഹയും കഴിഞ്ഞ ദിവസം വിവാഹിതരായിരുന്നു. 

തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലായിരുന്നു വിവാഹം. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വിവാഹ വിഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

സിനിമയിലെയും സീരിയലിലെയും നിരവധി പേര്‍ വിവാഹവിരുന്നിന് എത്തി. സീരിയലിനു പുറമേ സിനിമകളിലും ശ്രദ്ധേയ കഥാപാത്രങ്ങളായി എത്തിയവരാണ് ശ്രീകുമാറും സ്‌നേഹയും. മെമ്മറീസ് എന്ന സിനിമയില്‍ ശ്രീകുമാര്‍ പ്രതിനായകനായും എത്തിയിരുന്നു.

Sneha Sreekumar Wedding Reception

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES