Latest News

കമല്‍ഹാസനൊപ്പം കൈകോര്‍ക്കാന്‍ ചിമ്പു; അണിയറയില്‍ ഒരുങ്ങുന്നത് വമ്പന്‍ പ്രൊജക്റ്റ്; താരങ്ങള്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ വൈറല്‍

Malayalilife
 കമല്‍ഹാസനൊപ്പം കൈകോര്‍ക്കാന്‍ ചിമ്പു; അണിയറയില്‍ ഒരുങ്ങുന്നത് വമ്പന്‍ പ്രൊജക്റ്റ്; താരങ്ങള്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ വൈറല്‍

മിഴകത്തെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ചിമ്പു. ഒബേലി എന്‍ കൃഷ്ണ സംവിധാനം ചെയ്ത 'പത്ത് തല'യാണ് ചിമ്പുവിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിമ്പു നായകനാകുന്ന പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റാണ് പുറത്തുവരുന്നത്.

ലോകേഷ് കനകരാജിന്റെ 'വിക്ര'ത്തിന്റെ വിജയത്തിനു ശേഷം, കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ഡെസിങ്  പെരിയസ്വാമിയുടെ സംവിധാനത്തില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ചിമ്പുവാണ് നായകന്‍.  ഇന്ത്യയിലെ ഏറ്റവും മികച്ച ആക്ഷന്‍ ചിത്രമായി മാറിയേക്കാവുന്ന പ്രൊജക്റ്റിന്റെ പ്രി പ്രൊഡക്ഷന്‍ ജോലികള്‍ അതിവേഗം നടക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിനായി ചിമ്പു വന്‍ മേയ്‌ക്കോവറാണ് ചെയ്യുക എന്നും വാര്‍ത്തയുണ്ട്. കമല്‍ഹാസനൊപ്പമുള്ള ചിമ്പുവിന്റെ ഫോട്ടോ പുറത്തുവിട്ടിട്ടുണ്ട്.

അനു സിത്താര, പ്രിയാ ഭവാനി ശങ്കര്‍, കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോന്‍ എന്നിവരായിരുന്നു ചിമ്പുവിനൊപ്പം പത്ത് തലയില്‍ വേഷമിട്ടത്. എ ആര്‍ റഹ്‌മാനായിരുന്നു സംഗീതം. ചിത്രത്തിനായി എ ആര്‍ റഹ്‌മാന്‍ സ്വന്തം സംഗീതത്തില്‍ ആലപിച്ച ഗാനം ഹിറ്റായിരുന്നു. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്‌സ് ആമസോണ്‍ പ്രൈം വീഡിയോയായിരുന്നു സ്വന്തമാക്കിയത്.

Silambarasan and Kamal Haasans movie will start

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES