പിരിയാനുള്ള തീരുമാനം പരസ്പര ധാരണയോടെയുള്ളത്; ഞാന്‍ ഇപ്പോഴും അദ്ദേഹത്തിന്റെ ആരാധിക; ഞങ്ങള്‍ എന്നെങ്കിലും ഒരിക്കല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു; ദാമ്പത്യ ജീവിതം അവസാനിപ്പിച്ചെങ്കിലും ഇപ്പോഴും സുഹൃത്തുക്കളെന്ന് ആവര്‍ത്തിച്ച് ശ്വേത ബസു

Malayalilife
topbanner
പിരിയാനുള്ള തീരുമാനം പരസ്പര ധാരണയോടെയുള്ളത്; ഞാന്‍ ഇപ്പോഴും അദ്ദേഹത്തിന്റെ ആരാധിക; ഞങ്ങള്‍ എന്നെങ്കിലും ഒരിക്കല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു; ദാമ്പത്യ ജീവിതം അവസാനിപ്പിച്ചെങ്കിലും ഇപ്പോഴും സുഹൃത്തുക്കളെന്ന് ആവര്‍ത്തിച്ച് ശ്വേത ബസു

ഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് നടി ശ്വേത ബസുവും ഭര്‍ത്താവും യുവ സംവിധായകനുമായ രോഹിത് മിത്തലും വേര്‍പിരിയുന്നു എന്ന വാര്‍ത്ത പുറത്തു വന്നത്. ശ്വേത തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.വിവാഹ വാര്‍ഷികത്തിന് മൂന്ന് ദിവസം ശേഷിക്കെ പുറത്ത് വന്ന് ഇരുവരുടെയും വിവാഹ മോചന വാര്‍ത്ത ഏറെ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോള്‍സ്പോട്ട് ബോയിയുമായുള്ള അഭിമുഖത്തില്‍ വിവാഹമോചനത്തെക്കുറിച്ച് ശ്വേത തന്നെ മനസ് തുറക്കുകയുണ്ടായി.

''രോഹിത്തും ഞാനും നല്ല സുഹൃത്തുക്കളാണ്. എന്റെ പോസ്റ്റില്‍ സൂചിപ്പിച്ചതുപോലെ ഇത് ഒരു പരസ്പര ധാരണയോടെയുള്ള തീരുമാനമായിരുന്നു. അദ്ദേഹം എല്ലായെപ്പോഴും എന്റെ അഭിനയ ജീവിതത്തെ വളരെയധികം പിന്തുണയ്ക്കുന്ന ആളാണ്. ഞാന്‍ അദ്ദേഹത്തിന്റെ ആരാധികയാണ്. അദ്ദേഹം ഒരു മികച്ച ചലച്ചിത്രകാരനാണ്. ഞങ്ങള്‍ എന്നെങ്കിലും ഒരിക്കല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,'' ശ്വേത പറഞ്ഞു.

''ഞങ്ങള്‍ക്കിടയില്‍ അഞ്ച് വര്‍ഷമായി വളരെ സ്നേഹം നിറഞ്ഞതും ആരോഗ്യകരവും വിശ്വസ്തവുമായ ബന്ധമാണ് ഉള്ളത്. വിവാഹം അവസാനിപ്പിച്ച് സുഹൃത്തുക്കളായി തുടരാന്‍ ഞങ്ങള്‍ തീരുമാനിച്ചു, അത്രമാത്രം,'' ശ്വേത പറഞ്ഞു.

വീണ്ടും പ്രണയത്തിലാകുമോ എന്ന ചോദ്യത്തിന്: ''തീര്‍ച്ചയായും പ്രണയം എന്ന ആശയത്തെയോ പ്രണയത്തിലാകുന്നതിനെയോ ഞാന്‍ അകറ്റി നിര്‍ത്തിയിട്ടില്ല. പക്ഷേ ഇപ്പോള്‍ എന്റെ ഏക ശ്രദ്ധ കരിയറും ജോലിയും മാത്രമാണ്. സ്‌നേഹം ജൈവികമായി സംഭവിക്കുന്ന ഒന്നാണ്. അത് സംഭവിച്ചില്ലെങ്കില്‍ ഒരു കുഴപ്പവുമില്ല. അതിനെ അന്വേഷിച്ച് പോകുന്നുമില്ല എന്നായിരുന്നു ശ്വേതയുടെ മറുപടി.

രോഹിത്തും ശ്വേതയും 2018ലാണ് ഇരുവരുടേയും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായത്. എന്നാല്‍ ഒന്നാം വിവാഹ വാര്‍ഷികത്തിന് മൂന്ന് ദിവസം ശേഷിക്കെയായിരുന്നു വിവാഹമോചന വാര്‍ത്തയും ആരാധകര്‍ കേള്‍ക്കുന്നത്. 

മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ അഭിനേത്രി കൂടിയാണ് ശ്വേത. ശ്രീകാന്ത് സംവിധാനം ചെയ്ത 'കോത ബങ്കരു ലോകം' എന്ന തെലുങ്ക് ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'ഇത് ഞങ്ങളുടെ ലോകം' എന്ന സിനിമയിലൂടെ മലയാളത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ശ്വേത ബസു. 

Read more topics: # ശ്വേത ബസു
Shweta Basu Prasad Opens Up On Divorce With Rohit

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES