കോവിഡ് ഭീതിയില്‍ വീടുകളില്‍ കഴിയുന്നവര്‍ക്ക് ലൈവ് യോഗാ ക്ലാസുമായി ശ്രിയ ശരണും ഭര്‍ത്താവും; ബാര്‍സലോണയില്‍ കഴിയുന്ന നടിയും ഭര്‍ത്താവും പന്ത്രണ്ട് ദിവസമായി ഹോം ക്വാറന്റീനില്‍; വൈറലാകുന്ന വീഡിയോ കാണാം

Malayalilife
topbanner
 കോവിഡ് ഭീതിയില്‍ വീടുകളില്‍ കഴിയുന്നവര്‍ക്ക് ലൈവ് യോഗാ ക്ലാസുമായി ശ്രിയ ശരണും ഭര്‍ത്താവും; ബാര്‍സലോണയില്‍ കഴിയുന്ന നടിയും ഭര്‍ത്താവും പന്ത്രണ്ട് ദിവസമായി ഹോം ക്വാറന്റീനില്‍; വൈറലാകുന്ന വീഡിയോ കാണാം

കൊറോണ വൈറസ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമാദി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂ ദിനത്തില്‍ ആരാധകര്‍ക്ക് യോഗ ക്ലാസ് എടുത്ത് നടി ശ്രീയ ശരണ്‍. ഭര്‍ത്താവ് ആന്‍ഡ്രൈ കൊഷ്ചീവിക്കൊപ്പം ലൈവ് വീഡിയോയില്‍ എത്തിയാണ് യോഗ പഠനം നടത്തിയത്. താരം തന്നെയാണ് ആരാധകര്‍ക്കായി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ഇന്‍സ്റ്റയില്‍ വൈറലായി കഴിഞ്ഞു

കൊറോണയെ ഭയന്ന് വീടുകളില്‍ തന്നെ കഴിയുന്നവര്‍ക്ക് ആരോഗ്യം കാത്തു സൂക്ഷിക്കുക എന്നതാണ് യോഗ വീഡിയോയിലൂടെ താന്‍ ഉദ്ദേശിക്കുന്നതെന്ന് നടി പറഞ്ഞു. എല്ലാവരും ഈ വിഡിയോയിലൂടെ താന്‍ തരുന്ന യോഗ പൊസിഷനുകള്‍ അത് പോലെ ചെയ്യണമെന്നും' താരം വീഡിയോയി ല്‍ പറയുന്നുണ്ട്.

ലൈവ് വീഡിയോയിലൂടെയായിരുന്നു ശ്രിയയുടെ യോഗ ക്ലാസ്.ഇരുവരും കഴിഞ്ഞ പന്ത്രണ്ട് ദിവസമായി ബാര്‍സലോണയില്‍ ഹോം ക്വാറന്റീനില്‍ കഴിയുകയാണ്.

Read more topics: # ശ്രീയ ശരണ്‍
Shriya Saran Doing Yoga with Her husband

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES