വിമാനത്താവളത്തില്‍ നിന്നും ഇറങ്ങിവരുന്ന സെയ്ഫിനെയും കുടുംബത്തെയും കണ്ടതോടെ സെല്‍ഫിക്കായി വളഞ്ഞ് ആരാധകര്‍; തൈമൂറിനും കരീനയ്ക്കുമൊപ്പം എത്തിയ നടനെ ആളുകള്‍ പിന്തുടര്‍ന്നതോടെ രോഷ പ്രകടനവുമായി നടന്‍; വൈറലായി മാറുന്ന വീഡിയോ കാണാം

Malayalilife
topbanner
വിമാനത്താവളത്തില്‍ നിന്നും ഇറങ്ങിവരുന്ന സെയ്ഫിനെയും കുടുംബത്തെയും കണ്ടതോടെ സെല്‍ഫിക്കായി വളഞ്ഞ് ആരാധകര്‍; തൈമൂറിനും കരീനയ്ക്കുമൊപ്പം എത്തിയ നടനെ ആളുകള്‍ പിന്തുടര്‍ന്നതോടെ രോഷ പ്രകടനവുമായി നടന്‍; വൈറലായി മാറുന്ന വീഡിയോ കാണാം

ബോളിവുഡിന്റെ പ്രിയതാര ജോഡികളാണ് കരീന കപൂറും സെയ്ഫലിഖാനും മകന്‍ തൈമൂറും. ഇവരുടെ വാര്‍ത്തകള്‍ എന്നും ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. അതുകൊണ്ട് തന്നെ തൈമൂറിന്റെ സ്വകാര്യ നഷ്ടപ്പെടുത്തുന്നതില്‍ പലപ്പോഴും താരങ്ങള്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുമുണ്ട്. ഇപ്പോള്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ സെയ്ഫിനെയും കുടുംബത്തെയും വളയുന്ന ആരാധകരെയും അതില്‍ രോഷം പ്രകടപ്പിക്കുന്ന നടന്റെയും വീഡിയോയാണ് വൈറലായി മാറുന്നത്.

വിമാനത്താവളത്തില്‍നിന്നും പുറത്തേക്കു വരുമ്പോഴാണ് സെയ്ഫിന്റെ കുടുംബത്തെ ആരാധകര്‍ വളഞ്ഞത്. സെയ്ഫിനെയും കരീനയെയും മകന്‍ തൈമൂറിനെയും കണ്ടതും ആരാധകര്‍ സെല്‍ഫിയെടുക്കാനായി ഓടിക്കൂടുകയായിരുന്നു. ചിലര്‍ക്കൊപ്പം നിന്നു സെല്‍ഫി പകര്‍ത്തിയശേഷം സെയ്ഫും കരീനയും നടന്നുനീങ്ങി. പക്ഷേ സെയ്ഫിനും കരീനയ്ക്കും പിന്നാലെ സെല്‍ഫിയെടുക്കാനായി ആരാധകര്‍ വീണ്ടുമെത്തി. തൈമൂറുമായി സെയ്ഫ് നടന്നുനീങ്ങുമ്പോഴും ഫോണില്‍ സെല്‍ഫി പകര്‍ത്താനായി ആരാധകര്‍ തിടുക്കം കൂട്ടി. ഇതിനിടയില്‍ കരീന ആരാധകര്‍ക്കിടയില്‍ പെട്ടുപോവുകയും ചെയ്തു. ഏറെനേരം അവര്‍ക്കൊപ്പംനിന്നു  കരീന സെല്‍ഫിയെടുത്തു.

ഈ സമയം തൈമൂറാകട്ടെ മോംഎന്നു ഇടയ്ക്കു വിളിക്കുന്നുണ്ടായിരുന്നു. ആരാധകര്‍ക്കിടയില്‍നിന്നും രക്ഷപ്പെടുന്നതിനായി സെയ്ഫ് വളരെ വേഗം നടന്നു. പക്ഷേ സെയ്ഫിന്റെ വേഗതയ്‌ക്കൊപ്പം ആരാധകരും ഒപ്പം കൂടി. ഇതോടെ നിയന്ത്രണം വിട്ട സെയ്ഫ് സെല്‍ഫിയെടുക്കാനെത്തിയ ചിലരുടെ കൈകള്‍ തട്ടിമാറ്റുന്നതും വീഡിയോയില്‍ കാണാം

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Viral Bhayani (@viralbhayani) on Jan 12, 2020 at 12:28am PST

 

 

Saif Ali Khan, Kareena Kapoor Taimur get mobbed by

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES