ഇറക്കം കുറഞ്ഞ വസ്ത്രത്തിൽ കാലുകള്‍ കാണിച്ചുള്ള പ്രതിഷേധം ശക്തം; അനശ്വര രാജന് പിന്തുണ നൽകികൊണ്ട് സിനിമയിലെ നടിമാർ രംഗത്ത്

Malayalilife
topbanner
  ഇറക്കം കുറഞ്ഞ വസ്ത്രത്തിൽ കാലുകള്‍ കാണിച്ചുള്ള  പ്രതിഷേധം ശക്തം;  അനശ്വര രാജന്  പിന്തുണ നൽകികൊണ്ട് സിനിമയിലെ  നടിമാർ  രംഗത്ത്

ടി  അനശ്വര രാജൻ ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ പേരിലാണ് ഇപ്പോൾ  സൈബർ ലോകത്ത് വലിയ വിവാദങ്ങൾക്ക് ഇരയായിരിക്കുന്നത്.  സദാചാര വാ​ദികളായ പലരേയും ആ  ചിത്രങ്ങൾ  പ്രകോപിപ്പിച്ചു. കടുത്ത സൈബർ ആക്രമണം നേരിടാൻ കാരണമായത് തന്റെ പതിനെട്ടാം പിറന്നാളിനോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. ‘പതിനെട്ട് വയസാകാൻ കാത്തിരിക്കുയായിരുന്നു ഇറക്കം കുറഞ്ഞ വസ്ത്രമിടാൻ’ എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു അനശ്വരയിലേക്ക് നേരെ സൈബർ ആക്രമണം ഉയർന്നത്. എന്നാൽ ഇതിന് അനശ്വര  ഏറെ വിമർശനം നേരിടേണ്ടി അതേ വസ്ത്രമിട്ട ഫോട്ടോ വീണ്ടും പങ്കുവച്ചായിരുന്നു  മറുപടി നൽകിയിരുന്നതും. "ഞാൻ എന്തു ചെയ്യുന്നുവെന്നോർത്ത് നിങ്ങൾ വിഷമിക്കണ്ട. എന്റെ പ്രവർത്തികൾ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കിൽ അതിനെക്കുറിച്ച് ആശങ്കപ്പെടാൻ നോക്കൂ," എന്നായിരുന്നു അനശ്വര നൽകിയ  മറുപടി. ഇതേ തുടർന്ന്  താരത്തിന് പിന്തുണയുമായി കൂടുതൽ നടിമാർ രം​ഗത്തെത്തി.

നേരത്തേ സോഷ്യൽ മീഡിയയിൽ ദാവണിയിലും പട്ടുപാവാടയിലുമുള്ള അനശ്വരയുടെ ഫോട്ടോഷൂട്ടിന്  വലിയ കൈയടിയായിരുന്നു. സമാന രീതിയിൽ വേഷത്തിന്റെ പേരിൽ നടിമാരായ സാനിയ ഇയ്യപ്പൻ, മീര നന്ദൻ, ദുർ​ഗ കൃഷ്ണ, എസ്തർ എന്നിവർക്കും  സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. റിമ ക​ല്ലിങ്കൽ മുതൽ അഹാന കൃഷ്ണ വരെയുള്ള നടിമാർ ഇറക്കംകുറഞ്ഞ വസ്ത്രം ധരിച്ചുള്ള ചിത്രങ്ങൾ പങ്കുവച്ച് ഞങ്ങൾക്ക് കാലുകളുണ്ടെന്ന് ഉറക്കെപറയുകയാണ്. 'ഓൺലൈൻ ആങ്ങളമാർ'ക്കെതിരെ അനുപമ പരമേശ്വരൻ, അനാർക്കലി മരക്കാർ, നിൽജ, കനി കുസൃതി തുടങ്ങി നിരവധിപ്പേർ  രം​ഗത്തെത്തിക്കഴിഞ്ഞു. 

പിന്നാലെ അനാർക്കലിയും ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചുള്ള ചിത്രം പങ്കുവച്ച് അടെ ഞങ്ങൾക്കും കാലുകളുണ്ടെന്ന് ഹാഷ്ടാ​ഗ് കുറിച്ചു. നടി അഹാന കൃഷ്ണയും കുട്ടിയുടുപ്പിൽ ചിത്രം പങ്കുവച്ച്  പ്രതിഷേധത്തിൽ ചേർന്നു. എന്നാൽ  അഹാന ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത് തേർഡ് റേറ്റ് കമന്റുമായി വരുന്നവരുടെ എണ്ണമെടുക്കാനാണ് ഈ മനോഹര ചിത്രം പോസ്റ്റ് ചെയ്യുന്നതെന്നാണ് എന്നാണ് .

‘ഒന്നാമത്തെ കാര്യം, ഞാൻ എന്ത് ധരിക്കുന്നു എന്നത് നിങ്ങളുടെ ബിസിനസ്സ് അല്ല. മറ്റുള്ളവർ എന്ത് ധരിക്കുന്നു എന്നതും നിങ്ങളെ ബാധിക്കുന്ന കാര്യമല്ല. നിങ്ങളുടെ ബിസിനസ്സ് നിങ്ങളുടെ മാത്രം കാര്യമാണ്. ഞാൻ ഷോർട്സ്, സാരി, ഷർട്ട്, സ്വിം സ്യൂട്ട് അങ്ങനെ പലതും ധരിക്കും. എന്റെ കാരക്ടർ ചോദ്യം ചെയ്യാൻ നിങ്ങൾക്ക് ആർക്കും അധികാരമില്ല. നിങ്ങളുടെ ചിന്തകളെ നോക്കൂ, എന്റെ വസ്ത്രത്തെ അല്ല, ചിത്രത്തോടൊപ്പം അഹാന കുറിച്ചതിങ്ങനെ. പുരുഷന്മാർ വസ്ത്രം ഊരി ഫോട്ടോ പോസ്റ്റ് ചെയ്താൽ, അത് പ്രചോദനമായി, മാസ് ആയി ഹോട്ട് ആയി പക്ഷേ അതൊരു പെൺകുട്ടി ചെയ്താൽ അത് ലൈംഗികതയ്ക്കുള്ള ആവശ്യമാണെന്നാണ് പലരുടെയും വിചാരമെന്ന് അഹാന കുറ്റപ്പെടുത്തി.

Rima kallingal ahana krishna and lot of actress support answara rajan

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES